You are Here : Home / USA News

വേൾഡ് മലയാളീ കൗൺസിൽ ഡാളസിൽ നിന്നും സഹായ ഹസ്തം കുട്ടനാട്ടിലേക്ക് നീട്ടി

Text Size  

Story Dated: Sunday, November 04, 2018 11:43 hrs UTC

ഡാളസ്: വേൾഡ് മലയാളീ കൗൺസിലിന്റെ ഡാളസിയിലെ ശാഖയായ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിൻസ് കേരളത്തിലെ കുട്ടനാട്ടിൽ കാവാലത്തിൽ സ്ഥിതി ചെയ്യുന്ന സെയിന്റ് തെരേസ സ്കൂളിനാണ് വെള്ളപ്പൊക്കത്തിൽ നഷ്ടമായ കമ്പ്യൂട്ടറിനു പകരം പുതിയ കമ്പ്യൂട്ടർ വാങ്ങി നൽകിയത്.

തിരുകൊച്ചി പ്രൊവിൻസ് പ്രസിഡന്റ് അഡ്വ. ശ്രീധരൻ അറിയച്ചതനുസരിച്ചു പ്രൊവിൻസ് മുൻ കൈ എടുക്കുകയും ഡാളസ് പ്രൊവിൻസ് ബിസിനസ് ഫോറം കമ്മിറ്റി അംഗമായ രാജൻ തോമസ് ചിറ്റാർ പ്രസ്തുത കമ്പ്യൂട്ടർ സ്പോൺസർ ചെയ്തു വാങ്ങി നാട്ടിലെത്തി നല്കുകയുമായിരിന്നു.

ചടങ്ങിൽ ഡാലസിൽ നിന്നും രാജൻ തോമസ്, കേരളത്തിൽ നിന്നും റെവ. ഫാ. തോമസ് കൊച്ചേലച്ചമ്പ്കാലം (ചങ്ങാശേരി കചാപ്റ്റർ ചെയർമാൻ), അഡ്വ. ശ്രീധരൻ (തിരുകൊച്ചി പ്രൊവിൻസ് പ്രസിഡന്റ്), ശ്രീ ജോസഫ് പൈക്കാടൻ (പ്രസിഡന്റ്), ശ്രീ ടി. എം. മാത്യു (സെക്രട്ടറി), സിസ്റ്റർമാർ, വിദ്യാർഥികൾ മുതലായവർ പെങ്കെടുത്തു.

കഴിഞ്ഞ വെള്ളപ്പൊക്ക കാലത്തു ദുരിതം അനുഭവിക്കുന്നവർക്ക് വേൾഡ് മലയാളീ കൗൺസിൽ കേരളത്തിൽ ചെയ്തു കൊണ്ടിരിക്കുന്ന പ്രശംസനീയമായ പ്രവർത്തനങ്ങൾക്കു പുറമെയാണ് ഇത്തരം മാതൃക പരമായ സഹായങ്ങൾ ഡബ്ല്യൂ. എം. സി. ചെയ്തു കൊണ്ടിരിക്കുന്നത്. അരിയും, തുണികളും, കട്ടിലും മറ്റും നൽകി സഹായിച്ചതിനു പുറമെ ഇനിയും കുടിവെള്ള ക്ഷാമം അനുഭവിക്കുന്നവർക്ക് റിവേഴ്‌സ് ഓസ്മോസിസ് പ്ലാന്റുകൾ നൽകി വെള്ളം ശുദ്ധീകരിച്ചു നൽകുന്ന പദ്ധതിക്കായി ശ്രമിച്ചു വരുന്നതായി അഡ്വ. ശ്രീധരൻ അറിയിച്ചു. ഒരു ചെറിയ പ്ലാന്റിന് അൻപതിനായിരം രൂപയോളം വിലവരും. കൂടുതൽ പ്ലാന്റുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചാൽ കുടിവെള്ള ക്ഷാമം ഒരു പരിധി വരെ നിയന്ത്രിക്കാൻ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ പി. സി. മാത്യു, പ്രസിഡന്റ് ജെയിംസ് കൂടൽ, സെക്രട്ടറി സുധിർ നമ്പ്യാർ, ട്രഷറർ ഫിലിപ്പ് മാരേട്ട്, അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, രുഗ്മിണി പത്മത്കുമാർ, സാം മാത്യു (ചാരിറ്റിചെയർ പേഴ്സൺസ്) പ്രൊവിൻസ്മു ചെയർമാൻ തോമസ് എബ്രഹാം, പ്രസിഡന്റ് വർഗീസ് കയ്യാലക്കകം, സെക്രട്ടറി ഷേർലി ഷാജി, ട്രഷറർ തോമസ് ചെല്ലേത്, മുതലായവർ പ്രോവിന്സിന്റെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

അഡ്വ. ശ്രീധരൻ: 91 9447774551

വാർത്ത: സ്വന്തം ലേഖകൻ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.