You are Here : Home / USA News

ട്രൈസ്‌റ്റേറ്റ് കേരളാഫോറത്തിന്റെ കേരളദിനാഘോഷങ്ങള്‍ ഫിലാഡല്‍ഫിയായില്‍

Text Size  

Story Dated: Monday, October 29, 2018 10:10 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 63ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 4, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 മുതല്‍ 8:00 മണി വരെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായില്‍ (9226 ആഷ്റ്റന്‍ റോഡ്) ഐ.വി ശശി നഗറില്‍ ആഘോഷപുര്‍വ്വം കൊണ്ടാടുന്നു. സുപ്രസിദ്ധ സാഹിത്യകാരന്‍ സതീഷ്ബാബു പയ്യന്നൂര്‍ മുഖ്യാതിഥിയാകും. കേരളദിനാഘോഷത്തോടനുബന്ധിച്ച് സതീഷ്ബാബു പയ്യന്നൂരിന്റെ നേതൃത്വത്തില്‍ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 യ്ക്ക് ആരംഭിക്കുന്ന സാഹിത്യസമ്മേളനത്തില്‍ ഫിലാഡല്‍ഫിയായിലെ സാമുഹിക, സാംസ്‌ക്കാരിക, നേതാക്കളും പ്രതിനിധികളും പങ്കെടുക്കുന്നു. സതീഷ്ബാബു പയ്യന്നൂര്‍ നയിക്കുന്ന ആത്മകഥ രചന കളരിയില്‍ പ്രവാസജീവിതത്തിലെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവയ്ക്കുവാനും, അതിലൂടെ ആത്മകഥ രചന എങ്ങനെ സാദ്ധ്യമാക്കമെന്ന നിര്‍ദ്ദേശങ്ങളും ലഭിക്കും.

 

ജോര്‍ജ്ജ് ഓലിക്കല്‍ മോഡറേറ്റര്‍റായിരിക്കും. വൈകുന്നേരം 5-മണിക്ക് ചേരുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ സാമുഹിക, സാംസ്‌ക്കാരിക നേതാക്കള്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് കേരളത്തനിമയാര്‍ന്ന കലാസംസ്‌ക്കാരിക പരിപാടികള്‍ ഉണ്ടായിരിക്കും. ആഘോഷ പരിപാടികളുടെ വിജയത്തിനായി ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസിന്റെ നേതൃത്വത്തില്‍, ടി.ജെ തോംസണ്‍ (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍), അലക്‌സ് തോമസ്, (കേരള ഡേ ചെയര്‍മാന്‍), ജീമോന്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് നടവയല്‍, രാജന്‍ സാമുവല്‍, റോണി വറുഗീസ,് സുമോദ് നെല്ലിക്കാല, വിന്‍സന്റ് ഇമ്മാനുവല്‍, എന്നിവരും അംഗ സംഘടനകളുടെ പ്രതിനിധികളും പ്രവര്‍ത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.