You are Here : Home / USA News

ഇന്‍ഡ്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിന് ഫൊക്കാനയുടെ ആശംസകള്‍

Text Size  

Story Dated: Monday, October 28, 2013 08:17 hrs EDT

ന്യൂയോര്‍ക്ക്: നവംബര്‍ 1,2,3 തീയതികളില്‍ ന്യൂജേഴ്‌സിയില്‍ വച്ചു നടക്കുന്ന ഇന്‍ഡ്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിന് ഫൊക്കാനയുടെ സര്‍വ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു. അമേരിക്കന്‍ മലയാളി മാധ്യ പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ഇന്‍ഡ്യാ പ്രസ് ക്ലബ് നാളിതുവരെ അമേരിക്കന്‍ മാധ്യമരംഗത്ത് ചെയ്തിട്ടുള്ള സംഭാവനകള്‍ ശ്രദ്ധേയമാണെന്നും മുന്നോട്ടുള്ള ജൈത്രയാത്രയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എന്തു സഹായവും ഫൊക്കാനയില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More