You are Here : Home / USA News

ഹാമിൽട്ടൻ മലയാളി സമാജം കേരളപിറവി ശനിയാഴ്ച

Text Size  

Story Dated: Friday, October 26, 2018 10:31 hrs EDT

ഹാമിൽട്ടൻ (കാനഡ)∙ നാടിനെയും ഭാഷയെയും കൊണ്ടാടുന്നതിനു ഹാമിൽട്ടൻ മലയാളി സമാജം (എച്ച്എംഎസ്) കേരളപ്പിറവിയും മലയാളം സ്കൂൾ കലോൽസവും ഒരുക്കുന്നു. ഒക്ടോബർ 27 ശനിയാഴ്ച വൈകിട്ട് അഞ്ചിനു സമാജം ഹാളിൽ പരിപാടികൾ നടക്കുക.

കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മൽസരങ്ങളുണ്ടാകുമെന്നു പ്രസിഡന്റ് ലതാ ബേബി, സെക്രട്ടറി സൂസൻ കോര, ട്രഷറർ മനു നെടുമറ്റത്തിൽ എന്നിവർ അറിയിച്ചു. കുട്ടികൾക്ക് 10, മുതിർന്നവർക്ക് 15 എന്നിങ്ങനെയാണ് റജിസ്ട്രേഷൻ ഫീസ്.

സമാജം ടേബിൾ ടെന്നിസ് ടൂർണമെന്റും 56, 28 ചീട്ടുകളി മൽസരങ്ങളും നവംബർ 10 ശനിയാഴ്ച നടക്കും. രാവിലെ എട്ടിന് ആരംഭിക്കും. ടേബിൾ ടെന്നിസിൽ 200 ഡോളറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 100 ഡോളറും. 20 ഡോളറാണ് റജിസ്ട്രേഷൻ ഫീസ്. 56 മൽസരത്തിന് ടീം റജിസ്ട്രേഷൻ 100 ഡോളറും 28ന് 20 ഡോളറുമാണ്. മൽസരാർഥികൾക്ക് പ്രഭാത-ഉച്ചഭക്ഷണം നൽകുമെന്നും സംഘാടകർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More