You are Here : Home / USA News

ക്യാന്‍സര്‍ ബോധവല്‍ക്കരണം: കുട്ടികളുമായി ബറ്റുവച്ച അദ്ധ്യാപകന്‍ മുടിയുടെ നിറം മാറ്റി

Text Size  

Story Dated: Sunday, October 27, 2013 01:10 hrs EDT

സ്പോക്കണ്‍ വാലി :  ക്യാന്‍സര്‍ ബോധവത്കരണത്തിനായി വളരെ വ്യത്യസ്തമായ ഒരു രീതി അവലംബിച്ചിരിക്കുകയാണ് സ്പോക്കണ്‍ വാലിയിലെ അധ്യാപകരും കുട്ടികളും.  അധ്യാപകന്‍ തന്റെ മുടിയും താടിയും കറുപ്പിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലെ കുട്ടികള്‍ക്കായി മിഠായി നല്‍കി.
സ്പോക്കണ്‍ വാലിയിലെ ഈസ്റ് വാലി ഹൈസ്കൂളിലെ അധ്യാപകായ ഡേവിഡ് റോബിന്‍സണ്‍ ആണ് ഇത്തരമൊരു രീതി ക്യാന്‍സര്‍ ബോധവത്കരണത്തിനായി അവലംബിച്ചത്.  ബ്രസ്റ് ക്യാന്‍സര്‍ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി സ്കൂള്‍ വാര്‍ഷികാഘോഷത്തില്‍ നിങ്ങള്‍ തെരുവിലെ കുട്ടികള്‍ക്കായി മിഠായി നല്‍കുകയാണെങ്കില്‍ ഒരാഴ്ച താന്‍ തന്റെ മുടിയും താടിയും കറുപ്പിക്കുമെന്ന്  ഡേവിഡ് റോബിന്‍സണ്‍ ഒരു ദിവസം കുട്ടികളോട് പറഞ്ഞു. എന്നാല്‍ റോബിന്‍സണെ അതിശയിപ്പിച്ചു കൊണ്ട് 51 പൌണ്ടിന്റെ മിഠായിയാണ് കുട്ടികള്‍ കൊണ്ടുവന്നത്. പിറ്റേന്നു തന്നെ അദ്ദേഹം മുടി പിങ്ക് നിറമാക്കുകയും ചെയ്തു. “എനിക്ക് 34 വയസുള്ളപ്പോള്‍ ഈ രോഗം ബാധിച്ച് എന്റെ അമ്മ മരിച്ചു. അന്നു മുതല്‍ ഇത്തരമൊരാശയം എന്റെ മസിലുള്ളതാണ്. ഇതു വരെ അത് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് അത് സാധിച്ചു. അതിനു എന്റെ കുട്ടികള്‍ വേണ്ടത്ര പിന്തുണയും ല്‍കി. അതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്.” റോബിന്‍സണ്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More