ബിന്ദു ടി.ജി
ലോക മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമായ സ്വന്തം ഏഷ്യ നെറ്റ് ചാനലിൽ എല്ലാ ശനിയാഴ്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പ് ഈയാഴ്ച്ച, പുത്തൻ നോർത്ത് അമേരിക്കൻ വിശേഷങ്ങളുമായെത്തുകയാണ്. കലാശ്രീ സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികൾ "ഐ ഡാൻസ് ഫോർ എ കോസ് ഓൾ ഫോർ കേരള എന്ന സന്ദേശവുമായി നടത്തിയ ഫ്ലാഷ് മോബ് നൃത്ത പ്രകടനം ശ്രദ്ധേയ മായി മറ്റു വാർത്തകൾ : യു എസ് കോൺഗ്രസിലേക്കും സെനറ്റിലേക്കുമുള്ള ഇടക്കാല തിരഞ്ഞെടുപ്പ്പ് ഈ വരുന്ന നവംബർ ആറിന് . അമേരിക്കയിലെ ഏറ്റവും ദൈർഘ്യ മേറിയ ഡൊമസ്റ്റിക് നോൺ സ്റ്റോപ്പ് വിമാന സർവീസിന് ഹവായിയൻ എയർലൈൻസ് തുടക്കമിട്ടു . ഹോളിവുഡിൽ നിന്ന് പുതിയ ചിത്രം "ഫസ്റ്റ് മാൻ " പ്രദർശനത്തിനെത്തുന്നു സാൻഫ്രാൻസിസ്കോ, സാൻ ഹോസെ യിൽ മലയാളം അക്കാദമി ഓഫ് നോർത്ത് അമേരിക്ക കാലിഫോർണിയ പുതിയ അധ്യയന വർഷം ഇക്കഴിഞ്ഞ സെപ്തംബർ പതിനഞ്ചിനു ആരംഭിച്ചു .
സാന്ത ക്ലാര, ഡബ്ലിൻ, സാൻ ഹോസെ, ഫ്രീ മോണ്ട് എന്നീ നാല് കേന്ദ്രങ്ങളിലായി നൂറ്റി ഇരുപത് കുട്ടികൾ ഈ അക്കാദമി യിൽ മലയാളം പഠിക്കുന്നു . അടുത്ത വർഷം ഓഗസ്റ്റ് ഒന്ന് മുതൽ നാലു വരെ നടക്കാനിരിക്കുന്ന സീറോ മലബാർ കൺവെൻഷൻ റെജിസ് ട്രേഷൻ കിക്കോഫ് ചിക്കാഗോ യിൽ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു. ഏഷ്യാ നെറ്റ് യു എസ് വീക്കിലി റൗണ്ടപ്പിൽ ജനപ്രിയ പ്രഭാഷകനായ ഫാദർ ജോസഫ് പുത്തൻ പുരക്കൽ ഈയാഴ്ച്ച അതിഥി യായി എത്തുന്നു. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529.
Comments