You are Here : Home / USA News

വിശ്വാസ പരിശീലന ക്യാമ്പ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, October 27, 2013 12:22 hrs UTC

ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ പള്ളിയില്‍ വിശ്വാസ പരിശീലന ക്യാമ്പ്‌ നടത്തപ്പെട്ടു. ഇടവകയിലെ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി നടത്തപ്പെട്ട പ്രത്യേക ക്യാമ്പ്‌ വിജ്ഞാനപ്രദവും, ആത്മീയ വളര്‍ച്ചയില്‍ ചിട്ടയായ ഉയര്‍ച്ചയ്‌ക്കും സഹായകമായി. മൂന്നു ദിവസങ്ങളിലായി നടത്തപ്പെട്ട ക്യാമ്പിന്‌ വികാരി ഫാ. ഫിലിപ്പ്‌ രാമച്ചനാട്ട്‌ നേതൃത്വം നല്‍കി. വി. കുര്‍ബാന, ആരാധാന, ക്ലാസുകള്‍, ചര്‍ച്ചകള്‍, ഇമ്പമേറിയ ഗാനങ്ങള്‍, കുട്ടികളുടെ ലഘുനാടകം എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു. ഫാ. ജോര്‍ജ്‌ പള്ളിപ്പറമ്പില്‍, വേദപാഠ പ്രഥമ അദ്ധ്യാപകന്‍ ബിജു തേക്കിലക്കാട്ടില്‍, ബിബി തെക്കനാട്ട്‌, ജെന്‍സണ്‍ കൊല്ലാപറമ്പില്‍, സിമി തൈമാലില്‍, ജോസീന ചെരുവില്‍, ജിന്‍സി പിച്ചനാട്ട്‌ എന്നിവര്‍ വിവിധ ക്ലാസുകളും ചര്‍ച്ചകളും നയിച്ചു. ബോണി തെക്കനാട്ട്‌, എയ്‌ഞ്ചല്‍ തൈമിലിയില്‍, അമ്മു മൂലക്കാട്ട്‌, ആഷ്‌നാ മാന്തുരുത്തില്‍ എന്നീ യുവജനങ്ങള്‍ ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ക്ലാസുകളിലൂടെയും, കളികളിലൂടെയും, ചര്‍ച്ചകളിലൂടെയും ക്രൈസ്‌തവ പാരമ്പര്യങ്ങളും, മൂല്യങ്ങളും ഉയര്‍ത്തുന്ന രീതിയില്‍ നടത്തപ്പെട്ട ക്യാമ്പ്‌ കുട്ടികള്‍ക്ക്‌ വേറിട്ട ഒരു അനുഭവമായി. വിശ്വാസ പരിശീലന ക്യാമ്പിന്റെ ഭാഗമായി വുഡ്‌വേഡിലുള്ള വിശുദ്ധ ചെറുപുഷ്‌പത്തിന്റെ നാമധേയത്തിലുള്ള പ്രിസദ്ധമായ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക്‌ കുട്ടികളുടെ ഭക്തിനിര്‍ഭരമായ തീര്‍ത്ഥാടന യാത്രയും നടത്തപ്പെട്ടു. കൈക്കാരന്മാരായ രാജു തൈമാലില്‍, ജോസ്‌ ചാഴികാട്ട്‌, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വേദപാഠ അദ്ധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരുടെ കൂട്ടായ പ്രയത്‌നം ഈ ക്യാമ്പിനെ വന്‍വിജയമാക്കി തീര്‍ത്തെന്ന്‌ വികാരി ഫാ. ഫിലിപ്പ്‌ രാമച്ചനാട്ട്‌ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.