You are Here : Home / USA News

കെ.സി.എസ്‌. ഗ്രാന്റ്‌ പേരന്റ്‌സ്‌ ദിനാഘോഷം ശ്രദ്ധേയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, October 27, 2013 08:21 hrs EDT

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ്‌ പേരന്റ്‌സ്‌ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബര്‍ 19-ാം തീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ വൈകിട്ട്‌ വരെ കെ.സി.എസ്‌. കമ്മ്യൂണിറ്റി സെന്ററില്‍വെച്ചാണ്‌ ആഘോഷപരിപാടികള്‍ നടത്തപ്പെട്ടത്‌. നൂറില്‍പ്പരം മാതാപിതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ ഉച്ചഭക്ഷണവും, സായാഹ്നഭക്ഷണവും കമ്മ്യൂണിറ്റി സെന്ററില്‍ പാകം ചെയ്യുകയാണ്‌ ചെയ്‌തത്‌. പഴയ കാര്യങ്ങള്‍ പറഞ്ഞും, പാട്ടുകള്‍ പാടിയും, ചീട്ടുകളിച്ചും, തമാശകള്‍ പറഞ്ഞും മുന്നോട്ടുപോയ പരിപാടികള്‍ക്ക്‌ സീനിയര്‍സിറ്റിസണ്‍ഫോറം കോര്‍ഡിനേറ്റര്‍ ജേക്കബ്‌ പുല്ലാപ്പള്ളിയും, കോ-കോര്‍ഡിനേറ്റര്‍ ജേക്കബ്‌ മണ്ണാര്‍കാട്ടിലും ഉള്‍പ്പെടെ നിരവധിപേര്‍ നേതൃത്വം നല്‍കി. കെ.സി.എസിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം കേക്ക്‌ മുറിച്ച്‌ മധുരം പങ്കിട്ടു. സീനിയര്‍ സിറ്റിസണ്‍ കൂട്ടായ്‌മകള്‍ക്ക്‌ ഫാ. എബ്രഹാം മുത്തോലത്ത്‌, ജോബ്‌ മാക്കീര്‍, ബാബു കുന്നശ്ശേരി, ജോര്‍ജ്‌ പുതുശ്ശേരി, ജെയ്‌മോന്‍ നന്ദികാട്ട്‌, ജൂബി വെന്നലശ്ശേരി, ബാബു തൈപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജൂബി വെന്നലശ്ശേരി ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More