You are Here : Home / USA News

ആഗോള ശ്രദ്ധ ആകര്‍ഷിച്ച് 56 കാര്‍ഡ് ഗെയിം ടൂര്‍ണ്ണമെന്റ് ഫിലാഡെല്‍ഫിയയില്‍

Text Size  

Story Dated: Wednesday, September 26, 2018 02:05 hrs UTC

സന്തോഷ് ഏബ്രഹാം

ഫിലാഡല്‍ഫിയ: ബുദ്ധിയുടെ വികാസത്തിനും, മാനസിക ഉല്ലാസത്തിനും വേണ്ടി ചരിത്രനഗരമായ ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന 20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 28,29,30 തിയതികളില്‍ ഫിലാഡല്‍ഫിയാ ബെസ്റ്റ് വെസ്റ്റേണ്‍ ഹോട്ടലില്‍ വച്ച് (3499 സ്ട്രീറ്റ് റോഡ്, ബെന്‍സലേം, പി.എ. 19020) ഫിലാഡല്‍ഫിയയിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയാ (മാപ്പ്) യുടെ ആതിഥേയത്വത്തില്‍ ആണ് പരിപാടികള്‍ നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും 78 ടീമുകള്‍ ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കുന്നു. മത്സരവിജയികള്‍ക്ക് യഥാക്രമം $2000, $1500, $1200, $900 എന്നീ ക്യാഷ് അവാര്‍ഡും ട്രോഫിയും മികച്ച കളിക്കാരന് $100 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്. ഈ ടൂര്‍ണമെന്റില്‍ നിന്നുള്ള വരുമാനം കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്കുമെന്നും, ചെയര്‍മാന്‍ സാബുസ്‌കറിയ, ഇവന്റ് മാനേജര്‍ ജോണ്‍സണ്‍മാത്യു, നാഷണല്‍ കോ ഓഡിനേറ്റര്‍ ജോസഫ് മാത്യു എന്നിവര്‍ അറിയിച്ചു. 20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിന്റെ പരിപൂര്‍ണ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ ചെയര്‍മാന്‍ സാബു സ്‌കറിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്- സാബു സ്‌കറിയ - ചെയര്‍മാന്‍ 267-980-7923 ജോണ്‍സണ്‍ മാത്യു - ഇവന്റ് മാനേജര്‍ - 215 740-9486 ജോസഫ് മാത്യു - നാഷണല്‍ കോഓഡിനേറ്റര്‍ - 248-787-6822 അനുസ്‌കറിയ - മാപ്പ് പ്രസിഡന്റ് - 267-496-2423 തോമസ് ചാണ്ടി - ജനറല്‍ സെക്രട്ടറി - 201-446- 5027 ഷാലു പൊന്നൂസ് - ട്രഷറര്‍ - 203- 482- 9122

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.