You are Here : Home / USA News

തങ്കമ്മ ചാക്കോ (78) നിര്യാതയായി ……….ബിജു ചെറിയാന്‍

Text Size  

Story Dated: Wednesday, October 23, 2013 10:38 hrs EDT

ന്യൂയോര്‍ക്ക് : കോട്ടയം വടവാതൂര്‍ വല്ല്യവീട്ടില്‍ പരേതനായ ശ്രീ വി. വി. ചാക്കോയുടെ ഭാര്യ തങ്കമ്മ ചാക്കോ (78) നിര്യാതയായി. ശവസംസ്‌ക്കാരം ഞായറാഴ്ച 27 - ന് മണര്‍ക്കാട് വിശുദ്ധ മര്‍ത്തമറിയം സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ നടത്തപ്പെടും. പരേത വെള്ളൂര്‍ ഇഞ്ചക്കാട്ട് കുടുംബാംഗമാണ്.

 

ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് അലക്‌സ് വലിയവീടന്‍ (ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റി), സാമൂഹ്യ പ്രവര്‍ത്തകനായ തോമസ് വലിയവീടന്‍ (പീപ്പിള്‍സ് ചോയ്‌സ് റിയാലിറ്റി, തമ്പ, ഫ്‌ളോറിഡ) എന്നിവര്‍ മക്കളാണ്.

 

വി.വി.വര്‍ഗീസ് (റിട്ടയേര്‍ഡ് സെയില്‍സ് ടാക്‌സ് ഓഫീസര്‍ - പാമ്പാടി), ജോസ് വലിയവീടന്‍ (തുഷാര ഫോട്ടോസ് കോട്ടയം ) , പ്രിന്‍സ് വലിയവീടന്‍ ( വലിയവീടന്‍സ് ടെക്‌സ്റ്റൈല്‍സ് - കറുകച്ചാല്‍ ) എന്നിവര്‍ മറ്റു മക്കളും , വല്‍സമ്മ മാത്യൂ (ഓഫീസര്‍ , റബ്ബര്‍ ബോര്‍ഡ്, കോട്ടയം ) , ഓമന , ഷാന്റി, ജാന്‍സി(ന്യൂയോര്‍ക്ക് ), രഞ്ചിത (ഫ്‌ളോറിഡ) എന്നിവര്‍ ജാമാതാക്കളുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More