You are Here : Home / USA News

യൂത്ത് റിവൈവല്‍ മീറ്റിങ്ങ് കരോള്‍ട്ടണില്‍ ഒക്‌ടോബര്‍ 25 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 23, 2013 06:07 hrs EDT

കരോള്‍ട്ടണ്‍ : ഹെവന്‍ലികോള്‍ മിഷന്‍ ചര്‍ച്ച് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ യൂത്ത് റിവൈവല്‍ മീറ്റിങ്ങ് ഒക്‌ടോബര്‍ 25 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. കരോള്‍ട്ടണ്‍ മെക്കാര്‍തര്‍ ഡ്രൈവില്‍ സ്ഥിതിചെയ്യുന്ന ഹെവന്‍ലി കോള്‍ മിഷന്‍ ചര്‍ച്ചില്‍ വെച്ചു നടക്കുന്ന റിവൈവല്‍ മീറ്റിങ്ങില്‍ യുവജനങ്ങള്‍ക്കിടയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും, വേദപണ്ഡിതനുമായ പാസ്റ്റര്‍ ആശിഷ്മാത്യൂ ബൈബിള്‍ പഠന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. റിമംബര്‍ ഹോളി സ്പിരിട്ട്(Remember The Holy Spirit)എന്ന വിഷയമാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്‌ടോബര്‍ 25 വെള്ളിയാഴ്ച വൈകീട്ട് 7.15ന് പ്രാരംഭ മീറ്റിങ്ങും, ശനിയാഴ്ച രാവിലെ 10.15നും, ഞായറാഴ്ച രാവിലെ 8.30നുമാണ് മീറ്റിങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ യുവജനങ്ങളേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പാസ്റ്റര്‍ റന്‍ജിത് ജോണ്‍ - 214 422 6808 ജസ്റ്റിന്‍ വര്‍ഗ്ഗീസ്- 214 466 9922 ജോണ്‍ ചാണ്ടി- 972 510 3171

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More