You are Here : Home / USA News

കേരള പിറവി ആഘോഷം ഡാളസ്സില്‍ നവംബര്‍ 3ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 23, 2013 06:05 hrs EDT

ഫാര്‍മേഴ്‌സ് ബ്രാഞ്ച്(ടെക്‌സസ്) : ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകളെ ഒന്നിച്ചണിനിരത്തി കേരളലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരാറുള്ള കേരളപിറവി ആഘോഷങ്ങള്‍ ഡാളസ്സില്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 3 ഞായറാഴ്ച 6മമിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഡെന്നിസ് ലൈനിലുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് കേരളപിറവി ആഘോഷങ്ങള്‍ അരങ്ങേറുന്നത്. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജോസ് പനച്ചിപുറത്തിനു പുറമെ ഡാളസ്സിലെ എല്ലാ സാമൂഹ്യ- സാംസ്‌ക്കാരിക സംഘടനാ നേതാക്കളും പങ്കെടുക്കുന്ന പൊതുവേദിയായിരുക്കും കേരളപിറവി ആഘോഷങ്ങളെന്ന് കെ.എല്‍.എസ് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പരിപാടികള്‍ പങ്കെടുക്കുവാനെത്തുന്ന കേരള തനിമയില്‍ വസ്ത്രധാരണം ചെയ്ത സ്ത്രീകളില്‍ നിന്നും മലയാളമങ്കയെ തിരഞ്ഞെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെണ്ടമേള മത്സരം, ഭരതനാട്യം, തിരുവാതിര, ഒപ്പന, കവിത, സംഗീത സന്ധ്യ തുടങ്ങിയ പരിപാടികളും കേരള പിറവി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

എബ്രഹാം തെക്കേമുറി( പ്രസിഡന്റ്) -469 222 5521 ജോസന്‍ ജോര്‍ജ്ജ്(സെക്രട്ടറി)- 469 767 3208 പി.പി.ചെറിയാന്‍(ട്രഷറര്‍) -214 450 4107 ജോസ് ഓച്ചാലില്‍ (ലാന ട്രഷറര്‍)- 469 363 5642

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More