You are Here : Home / USA News

വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ പത്താം അസംബ്ലി: പ്രതീക്ഷകളേറെ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, October 22, 2013 06:44 hrs EDT

വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 30ന്‌ ആരംഭിക്കുന്ന പത്താമത്‌ അസംബ്ലി ആഗോള ക്രൈസ്‌തവ സമൂഹത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന സമ്മേളനമായിരിക്കുമെന്ന്‌ ഡബ്‌ള്യുസി.സി ജനറല്‍ സെക്രട്ടറി റവ. ഡോ. ഒലവ്‌ ഫിക്‌സെ ട്വീറ്റ്‌ അറിയിച്ചു. എളിമയും പ്രത്യാശയും സത്യസന്ധതയും പകര്‍ന്ന്‌ അസംബ്ലി ആഗോള എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‌ പുത്തന്‍ ഉള്‍ക്കാഴ്‌ചയും നവജീവനും പകരുമെന്ന്‌ റവ. ഡോ. ട്വീറ്റ്‌ പ്രത്യാശിച്ചു. എളിമ, പ്രത്യാശ, സത്യസന്ധത തുടങ്ങിയ മൂല്യങ്ങളില്‍ അടിസ്ഥാനമിട്ട്‌ മാത്രമേ മനുഷ്യസമൂഹം എന്ന നിലയിലും ആഗോള സഭകള്‍ എന്ന നിലയിലും മുന്നേറാനാകൂ എന്ന്‌ റവ. ഡോ. ട്വീറ്റും ലൂഥറന്‍ പാസ്റ്ററും പ്രസ്‌താവിച്ചു. ``ജീവന്റെ നാഥാ ഞങ്ങളെ നീതിയിലേക്കും സമാധാനത്തിലേക്കും നയിക്കുക'' എന്ന പ്രാര്‍ഥനയാണ്‌ അസംബ്ലിയുടെ വിഷയം. ദക്ഷിണ കൊറിയയിലെ ബുസാനില്‍ ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ എട്ടുവരെ നടക്കുന്ന അസംബ്ലിയില്‍ ഏഷ്യാ പസഫിക്‌, ആഫ്രിക്ക, യൂറോപ്പ്‌, മിഡില്‍ ഈസ്റ്റ്‌, നോര്‍ത്ത്‌ അമേരിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി 3000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 1948ല്‍ ആരംഭിച്ച്‌ 65 വര്‍ഷങ്ങളായി തുടരുന്ന ഡബ്‌ള്യു സി.സി സമ്മേളനത്തെകുറിച്ച്‌ റവ. ഡോ. ട്വീറ്റിന്‌ പ്രതീക്ഷകളേറെയാണ്‌. 2006ല്‍ ബ്രസീലിലെ പോര്‍ടേ അലെ ഗ്രെയില്‍ നടന്ന കഴിഞ്ഞ അസംബ്ലി വ്യക്തിസഭകള്‍ക്ക്‌ നേടിത്തന്ന നേട്ടങ്ങളെ കുറിച്ച്‌ റവ. ട്വീറ്റ്‌ വിവരിച്ചു. 345 അംഗസഭകള്‍ ഡബ്‌ള്യു സി.സിയിലുണ്ടെങ്കിലും കുറച്ചു പ്രതിനിധികളേ അസംബ്ലിയിലെത്തൂ. മിഷന്‍, ഇവാഞ്ചലിസം, വിശ്വാസം, നീതി, സമാധാനം ഐക്യം തുടങ്ങി ഇന്ന്‌ സഭകളെ സംബന്ധിച്ചിടത്തോളം പ്രസക്തങ്ങളായ വിഷയങ്ങളെക്കുറിച്ച്‌ അസംബ്ലിയില്‍ തുറന്ന സംഭാഷണങ്ങള്‍ നടക്കും.

 

 

നീതിയും സമാധാനവും മുന്‍നിര്‍ത്തി സ്ഥാനമൊഴിയുന്ന ഡബ്‌ള്യു.സി.സി സെന്‍ട്രല്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശം സഭകള്‍ക്കിടയില്‍ ഐക്യത്തിന്‌ കാരണമാവുമെന്ന്‌ റവ. ട്വീറ്റ്‌ പ്രത്യാശിച്ചു. സഭ സേവിക്കാനുള്ളതാണ്‌, അത്‌ നീതിക്കും സമാധാനത്തിനുമായി നിലകൊള്ളണം എന്ന്‌ പോപ്പ്‌ ഫ്രാന്‍സിസ്‌ മുന്നോട്ടുവച്ച നിര്‍ദേശവും ഇതില്‍ അടങ്ങിയിരിക്കുന്നുവെന്ന്‌ റവ. ട്വീറ്റ്‌ പറഞ്ഞു. വേര്‍തിരിവുകളുടെയും അതിര്‍വരമ്പുകളുടെയും അതിര്‍ത്തികള്‍ കടന്ന്‌ സഭയെന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നട്ടു നീങ്ങേണ്ടതിന്റെ ആവശ്യകതയാണിവിടെ തെളിയുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ക്രിസ്‌തീയസഭകളുടെ ഐക്യത്തിനായി പ്രവര്‍ത്തനവും പ്രാര്‍ഥനയും തുടരണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു. വിഭജനത്തിന്റെ വേദനകള്‍ സഹിച്ച കൊറിയന്‍ സഭകളോട്‌ ഐക്യദാര്‍ഢ്യമെന്ന നിലയില്‍ കൊറിയയില്‍ വച്ച്‌ അസംബ്ലി നടക്കുന്നത്‌ തികച്ചും ഉചിതമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ജീവന്റെ നാഥനെ കണ്ടുമുട്ടാന്‍, നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള തീര്‍ഥയാത്ര തുടരാന്‍ അസംബ്ലി സഹായിക്കട്ടെയെന്ന്‌ റവ. ട്വീറ്റ്‌ പ്രത്യാശിച്ചു. 1946ല്‍ നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ ആദ്യ അസംബ്ലി നടന്ന ശേഷം 1954ല്‍ യു.എസിലെ ഇവാന്‍സ്റ്റണിലും 1961ല്‍ ന്യൂഡല്‍ഹിയിലും 68ല്‍ സ്വീഡനിലെ ഉപ്‌സലയിലും 1975ല്‍ കെനിയയിലെ നെയ്‌റോബിയിലും 1983ല്‍ കാനഡയിലെ വാന്‍കൂവറിലും 91ല്‍ ഓസ്‌ട്രേലിയയിലെ കാന്‍ബറയിലും 1998ല്‍ സിംബാബ്‌വേ യിലെ ഹരാരെയിലും 2006ല്‍ പ്രോട്ടസ്റ്റന്റ്‌, ഓര്‍ത്തഡോക്‌സ്‌, ബ്രസീലിലും അസംബ്ലി ചേര്‍ന്നു. ആംഗ്ലിക്കന്‍ തുടങ്ങി 345 സഭകളിലെ 500 മില്യന്‍ ക്രൈസ്‌തവര്‍ക്കൊപ്പം റോമന്‍ കാത്തലിക്‌ ചര്‍ച്ചുമായി ചേര്‍ന്നാണ്‌ ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More