You are Here : Home / USA News

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗം ഡാളസ്സില്‍ ഒക്‌ടോബര്‍ 27ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 22, 2013 10:39 hrs UTC

ഗാര്‍ലന്റ്(ടെക്‌സസ്): ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ പ്രവര്‍ത്തകയോഗം ഒക്‌ടോബര്‍ 27 ഞായര്‍ ബല്‍ട്ട്‌ലൈനിലുള്ള കിയാ ഇന്ത്യന്‍ സ്റ്റോര്‍ റസ്റ്റോറന്റില്‍ വെച്ചു ചേരുന്നതാണ്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തല്‍, റിപ്പബ്ലിക്ക് ദിനാചാരണം എന്നീ വിഷയങ്ങളെ കുറിച്ചു പൊതുയോഗം ചര്‍ച്ച ചെയ്യും. ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, അനുഭാവികളും യോഗത്തില്‍ വന്ന് സംബന്ധിക്കണെന്ന ഐ.എന്‍.ഓ.സി. ചാപ്റ്റര്‍ പ്രസിഡ്‌റ് രാജന്‍ മാത്യൂ സെക്രട്ടറി ബാബു പി. സൈമണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പൊതുയോഗത്തില്‍ ടെക്‌സസ് സ്റ്റേറ്റ് ഐ.എന്‍.ഒ.സി. ഭാരവാഹികളും പങ്കെടുക്കുമെന്ന് ഇവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

രാജന്‍ മാത്യൂ -469 855 273, ബാബു പി.സൈമണ്‍ -214 735 3999

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.