You are Here : Home / USA News

കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 22, 2013 06:33 hrs EDT

ജോയിച്ചന്‍ പുതുക്കുളം

 

ന്യൂജേഴ്‌സി: കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റിപ്പതിനൊന്നാമത്‌ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3 (ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. നവംബര്‍ രണ്ടാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ സന്ധ്യാപ്രാര്‍ത്ഥനയും ധ്യാന പ്രസംഗവും ഉണ്ടായിരിക്കും. നവംബര്‍ മൂന്നാം തീയതി ഞായാറാഴ്‌ച രാവിലെ 9.15-ന്‌ ആരംഭിക്കുന്ന പ്രഭാത പ്രാര്‍ത്ഥനയ്‌ക്കും തുടര്‍ന്നുള്ള വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയ്‌ക്കും ക്‌നാനായ ഭദ്രാസനാധിപന്‍ അഭി. സില്‍വാനോസ്‌ മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. ഇത്തവണത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്‌ ജയിംസ്‌ ജോര്‍ജും കുടുംബവുമാണ്‌. പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി റവ.ഫാ. വിജു ഏബ്രഹാം, അസോസിയേറ്റ്‌ വികാരി വെരി റവ.ഫാ. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

വെരി റവ. വിജു ഏബ്രഹാം (വികാരി) 973 866 7230, വെരി റവ.ഫാ. ഡേവിഡ്‌ ചെറുതോട്ടില്‍ (973 328 7079), Reggie മറ്റപ്പള്ളില്‍ (സെക്രട്ടറി) 973 884 4565, റോയി ചിറയ്‌ക്കല്‍ (ട്രസ്റ്റി) 732 713 3450. ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More