You are Here : Home / USA News

റോക്ക്‌ലാന്റില്‍ സുവിശേഷ മഹായോഗം 26,27 തീയതികളില്‍

Text Size  

Story Dated: Tuesday, October 22, 2013 06:32 hrs EDT

ബിജു ചെറിയാന്‍

 

ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ റോക്ക്‌ലാന്റിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സുവിശേഷ പ്രസംഗകനായ സി.വി ജോര്‍ജ്‌ നയിക്കുന്ന സുവിശേഷ മഹായോഗം ഒക്‌ടോബര്‍ 26,27 തീയതികളില്‍ റോക്ക്‌ലാന്റ്‌ കൗണ്ടിയിലെ ന്യൂസിറ്റിയില്‍ വെച്ച്‌ നടക്കും. ന്യൂസിറ്റിയിലെ സെന്റ്‌ ജോണ്‍സ്‌ എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ വെച്ച്‌ വൈകിട്ട്‌ 6 മുതല്‍ 9 വരെയാണ്‌ ധ്യാനയോഗം ക്രമീകരിച്ചിരിക്കുന്നത്‌. അനുഗ്രഹീതമായ സുവിശേഷ യോഗത്തിലേക്ക്‌ ഏവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഭാരവഹികള്‍ അറിയിച്ചു. ലോകരക്ഷകനായ യേശുക്രിസ്‌തു മുഖാന്തിരം ലഭ്യമാകുന്ന പാപക്ഷമയും, ഹൃദയവിശുദ്ധീകരണവും അനുഭവിച്ച്‌ സഭാഭേദം കൂടാതെ ഒത്തൊരുമിച്ച്‌ പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുന്നവരുടേയും കൂട്ടായ്‌മയാണ്‌ ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌. സഭയും സമുദായവും മാറുകയല്ല മറിച്ച്‌ ഹൃദയരൂപാന്തരണമാണ്‌ കാലഘട്ടത്തിന്റെ അടിയന്തരാവശ്യം എന്നതാണ്‌ ഫെല്ലോഷിപ്പിന്റെ മൗലിക ചിന്താഗതി. നിര്‍മ്മല സുവിശേഷഘോഷണം അനുഭവവേദ്യമാക്കാന്‍ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

 

വി. വര്‍ഗീസ്‌ (845 268 4436), ബേബി വര്‍ഗീസ്‌ (845 268 0338), കെ. കോശി (845 638 1841). www.crfgospel.org Adress:St. Johns Episcopal Church, 365 Strawtown Rd, Newcity, NY 10956.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More