You are Here : Home / USA News

ഹൂസ്റ്റണില്‍ നിര്യാതനായ ജെയിംസ്‌ ജോണ്‍ വാണിയകിഴക്കേലിന്റെ സംസ്‌കാരം ഒക്‌ടോബര്‍ 24-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 21, 2013 04:48 hrs EDT

ഹൂസ്റ്റണ്‍: തൊടുപുഴ, വണ്ടമറ്റം നിവാസിയും ഹൂസ്റ്റണില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ജയിംസ്‌ ജോണ്‍ വാണിയകിഴക്കേലിന്റെ (68) സംസ്‌കാരം ഒക്‌ടോബര്‍ 24-ന്‌ വ്യാഴാഴ്‌ച നടത്തപ്പെടും. അന്നേദിവസം രാവിലെ 10 മണിക്ക്‌ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ സൗത്ത്‌ പാര്‍ക്ക്‌ സെമിത്തേരിയില്‍ (1310 North Main Street, Pearland, TX 77581) സംസ്‌കാരം നടത്തുന്നതുമാണ്‌. ഒക്‌ടോബര്‍ 23-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9 മണി വരെ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (211 Presant Street, Missiouri City, Texas 77489) ഭാര്യ: ലിസി ജെയിംസ്‌ കുളത്തൂപ്പുഴ തൊട്ടുപാട്ടു കുടുംബാംഗമാണ്‌. ലിബി ജയിംസ്‌ ഏക മകളാണ്‌. സഹോദങ്ങള്‍: ജോര്‍ജ്‌ ജോണ്‍, ജോസ്‌ ജോണ്‍, ജോണി ജോണ്‍, ജോയി ജോണ്‍ (എല്ലാവരും തൊടുപുഴ), സിസ്റ്റര്‍ ജാസീന്‍ എം.സി (മുംബൈ), ഗ്രേസി കാക്കുഴിയില്‍ (കാസര്‍ഗോഡ്‌), പോള്‍ ജോണ്‍ (അറ്റ്‌ലാന്റാ), ഡൊമിനിക്‌ ജോണ്‍ (അറ്റ്‌ലാന്റാ), സ്റ്റാന്‍ലി ജോണ്‌ഡ (ഹൂസ്റ്റണ്‍), ജോജോ ജോണ്‍ (അറ്റ്‌ലാന്റാ). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സ്റ്റാന്‍ലി (281 291 7050). ജോഷി വര്‍ഗീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More