You are Here : Home / USA News

സെന്റ് മേരീസ് 5K Claasic Run/Walk നവംബര്‍ 16-ന്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, October 21, 2013 04:46 hrs EDT

ന്യൂയോര്‍ക്ക്: സഫേണിലുള്ള സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ യുവജന വിഭാഗമായ സെന്റ് മേരീസ് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ Leukemia & Lymphoma Society യുടെ ധനശേഖരണാര്‍ത്ഥം 5K Claasic Run/Walk നടത്തുന്നു. നവംബര്‍ 16 ശനിയാഴ്ച രാവിലെ 9 മണിക്ക് Rockland Lake State Park-ല്‍ (299 Rockland Lake Road, Valley Cottage, NY 10989) വെച്ചാണ് ഇത് നടക്കുന്നത്. 200-ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 500 പേരെയാണ് ഈ ഉദ്യമത്തില്‍ പ്രതീക്ഷിക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 30 ഡോളറും നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമാണ്. സെന്റ് മേരീസ് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് മ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

ആം‌പ്സ്കോ ഇലക്‌ട്രിക്കല്‍സ്, ഹോണ്ട ഓഫ് നാന്വറ്റ് എന്നിവരാണ് ഈ ഓട്ടത്തിന്റെ പ്ലാറ്റിനം സ്പോണ്‍സര്‍മാര്‍. സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ, ഗ്രീന്‍‌വാലി കണ്‍‌ട്രി ക്ലബ്, മലയാളം ഐ.പി. ടി.വി., സിത്താര്‍ പാലസ് എന്നിവരാണ് സില്‍‌വര്‍ സ്പോണ്‍സര്‍മാര്‍. കൂടാതെ മറ്റനേകം സ്പോണ്‍സര്‍മാരും മുന്നോട്ടുവന്നിട്ടുണ്ട്. സ്പോണ്‍സറാകാന്‍ താല്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഈ ഉദ്യമത്തില്‍ പങ്കെടുക്കാവുന്നതാണ്. മലയാളി സമൂഹത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ദൗത്യത്തില്‍ ഭാഗഭാക്കാകുന്നത്. അതിന് മുന്‍‌കൈയ്യെടുത്ത സെന്റ് മേരീസ് യുവജന വിഭാഗത്തിന് വികാരി റവ. ഫാ. ഡോക്ടര്‍ രാജു വര്‍ഗീസ് അഭിനന്ദിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ഡോക്ടര്‍ രാജു വര്‍ഗീസ് 914 426 2529, ഫിലിപ്പോസ് ഫിലിപ്പ് 845 642 2060, ലിജു പോള്‍ 845 642 6183, സോളമന്‍ സാമുവേല്‍ 845 304 5636.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More