You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളദിനാഘോഷം

Text Size  

Story Dated: Friday, October 18, 2013 07:00 hrs EDT

ജീമോന്‍ ജോര്‍ജ്ജ്

 

ഫിലാഡല്‍ഫിയാ: സമ്മിശ്രമായ സംസ്‌ക്കാരങ്ങളുടെ സംഗമഭൂമിയില്‍ സാമൂഹിക, സാംസ്‌ക്കാരിക, മതസംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ പതിനൊന്നാമത് കേരളപിറവി ആഘോഷം നവംബര്‍ മൂന്നാം തീയതി ഞായറാഴ്ച 5 മണിക്ക് വൈകുന്നരം കാത്തലിക് ചര്‍ച്ച് ആഡിറ്റോറിയത്തില്‍() വച്ച് വര്‍ണ്ണശബളമായി ആഘോഷിക്കുന്നതാണ്. അമേരിക്കയില്‍ പല പ്രമുഖ സംഘടനകളും കേരള പിറവി ആഘോഷം കൈവിടുമ്പോള്‍ ട്രൈസ്റ്റേറ്റ് കേരള ഫോറമാണ് പുതുതലമുറയിലേക്ക് നമ്മുടെ പൈതൃകങ്ങളും, പാരമ്പര്യങ്ങളും കൈമാറുക എന്ന ധാര്‍മ്മിക ഉത്തരവാദിത്വം നിലനിര്‍ത്തിപോരുന്നത്. പ്രമുഖ വ്യക്തികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്ര, പൊതു സമ്മേളനം, അവാര്‍ഡ് ദാനം, നൃത്ത വിദ്യാലയങ്ങളുടെ നൃത്തങ്ങള്‍(നുപുര ഡാന്‍സ് അക്കാഡമി, മാതാ ഡാന്‍സ് അക്കാഡമി, ഭരതം ഡാന്‍സ് സ്‌ക്കൂള്‍, ലയനാ ഡാന്‍സ് സ്‌ക്കൂള്‍) പ്രമുഖ ഗായകരുടെ ശ്രുതിമധുരമായ ഗാനാലാപനം, ഓട്ടന്‍ തുള്ളല്‍ തുടങ്ങിയ ധാരാളം മലയാളത്തനിമയോടുള്ള ആഘോഷങ്ങള്‍ക്കായിട്ടുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി(ചെയര്‍മാന്‍, ട്രൈസ്റ്റേറ്റ് കേരള ഫോറം)ശ്രീ.കുര്യന്‍ രാജന്‍ അിറയ്ക്കുകയുണ്ടായി. മലയാളികളുടെ മനസിന്റെ മാറ്റം അനുസരിച്ച് സംഘടനാ പ്രവര്‍ത്തനം നിലനിര്‍ത്തുന്ന ട്രൈസ്റ്റേറ്റ് കേരളഫോറം എന്നും പ്രാവസികള്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രവര്‍ത്തന ശൈലിയാണ് നിലനിര്‍ത്തിപോരുന്നത്.

 

കൂടാതെ ട്രൈസ്റ്റേറ്റ് കേരളഫോറം മറ്റു സമാന്തര സംഘടനയ്ക്കു മാതൃകയായി ഈ പ്രവാസി നാട്ടില്‍ പ്രവര്‍ത്തിച്ചു വരുന്നത്. മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളം എന്നൊരു നാടുണ്ട്, കൊച്ചു നാടുണ്ട് എന്ന വരികള്‍ക്ക് അര്‍ത്ഥമാകുന്ന ഈ വര്‍ഷത്തെ കേരളദിന പിറവി ആഘോഷത്തില്‍ സ്വദേശത്തേയും, വിദേശത്തേയും രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തികളാല്‍ അലംകൃതമായ വേദിക്ക് ഫിലാഡല്‍ഫിയായിലെയും, പരിസര പ്രദേശങ്ങളിലെയും മലയാളി സമൂഹം ഒരിക്കല്‍കൂടി സാക്ഷിയാകുകയാണ്. പ്രവാസി മലയാളികള്‍ ആയിരിക്കും എന്നും നാടിന്റെ സാമ്പത്തിക, സാംസ്‌കാരിക മൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും അതിലുപരി ഓരോ പ്രവാസി മലയാളികളും മലയാളത്തിന്റെ അമ്പാസിഡറുമാരായിട്ടാണ് കേരളം വിട്ടു ജീവിക്കുന്നത്. ഇന്‍ഡ്യന്‍ സിനിമാ ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഈ കാലയളവില്‍ കേരളത്തിന്റെ സംഭാവനകളും ഭാരതീയ പ്രാദേശിക സിനിമാ ലോകത്ത് മലയാള സിനിമാ ചെലുത്തിയിരിക്കുന്ന സ്വാധീനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ കേരളദിനാഘോഷത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതായി സംയുക്ത പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ബോബി ജേക്കബ്(ജന. സെക്രട്ടറി), ഫിലിപ്പോസ് ചെറിയാന്‍(ട്രഷറാര്‍), സാജന്‍ വര്‍ഗീസ് (ചെയര്‍മാന്‍, കേരളദിനം), സുരേഷ് നായര്‍(കള്‍ച്ചറല്‍ പ്രോഗ്രാം), ജീമോന്‍ ജോര്‍ജ്ജ്(അവാര്‍ഡ്), തമ്പി ചാക്കോ, അലക്‌സ് തോമസ്, സുധാ കര്‍ത്താ, ജോബി ജോര്‍ജ്ജ്, ജോര്‍ജ്ജ് ഓലിക്കല്‍, ഈപ്പന്‍ മാത്യൂ, വിന്‍സന്റ് ഇമ്മാനുവേല്‍, ജോര്‍ജ്ജ് നടവയല്‍, ജോസഫ് മാണി, ഷിനു ഏബ്രഹാം, രാജന്‍ ശാമുവേല്‍, റോണി വര്‍ഗീസ്, ജോസഫ് ഫിലിപ്പ്, ബെന്നി കൊട്ടാരത്തില്‍, ജോസഫ് തോമസ് തുടങ്ങിയവര്‍ കേരളദിനാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. വാര്‍ത്ത അയച്ചത് : ജീമോന്‍ ജോര്‍ജ്ജ്, ഫിലാഡല്‍ഫിയാ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More