You are Here : Home / USA News

ലാനാ കണ്‍വെന്‍ഷന്‍: ഹോട്ടല്‍ ഷെറാട്ടണില്‍ സൗജന്യനിരക്ക്‌ ഒക്‌ടോബര്‍ 30 വരെ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 18, 2013 06:57 hrs EDT

ഷിക്കാഗോ: 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ കണ്‍വെന്‍ഷന്‍ നടക്കുന്ന റോസ്‌മോണ്ടിലുള്ള ഹോട്ടല്‍ ഷെറാട്ടണില്‍ സൗജന്യ നിരക്കില്‍ താമസസൗകര്യം ലഭിക്കുന്നതിന്‌ ഒക്‌ടോബര്‍ 30-ന്‌ മുമ്പായി മുറികള്‍ ബുക്ക്‌ ചെയ്യണമെന്ന്‌ സംഘാടകര്‍ അറിയിച്ചു. രണ്ട്‌ ക്വീന്‍ സൈസ്‌ ബെഡ്ഡുകളുള്ള ഡബിള്‍ ഓക്യുപെന്‍സി സ്വീറ്റിന്‌ ലാനാ കണ്‍വെന്‍ഷന്‍ ഡിസ്‌കൗണ്ട്‌ നിരക്കില്‍ പ്രതിദിനം 109 ഡോളറിന്‌ മുറികള്‍ ലഭിക്കുന്നതായിരിക്കും (നികുതികള്‍ പുറമെ). രണ്ടില്‍ കൂടുതല്‍ പേര്‍ക്ക്‌ താമസിക്കുവാന്‍ പത്തു ഡോളര്‍ ഓരോ വ്യക്തിക്കും പ്രതിദിനം അധികമായി നല്‍കണം.

 

അമേരിക്കയിലെ മറ്റ്‌ നഗരങ്ങളില്‍ നിന്നും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാനെത്തുന്നവര്‍ക്ക്‌ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഷെറാട്ടണ്‍ ഹോട്ടലിന്റെ സൗജന്യ ഷട്ടില്‍ സര്‍വീസ്‌ ഉണ്ടായിരിക്കും. പുലര്‍ച്ചെ അഞ്ചുമണി മുതല്‍ രാത്രി പത്തുമണിവരെ ഓരോ അര മണിക്കൂറിലും എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്കും തിരിച്ചും ഷെറാട്ടണ്‍ ഷട്ടില്‍ സര്‍വീസ്‌ ഉണ്ടായിരിക്കുമെന്ന്‌ ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ഷെറാട്ടണ്‍ ഹോട്ടലിനോടനുബന്ധിച്ചുള്ള സാറ്റലൈറ്റ്‌ പാര്‍ക്കിംഗ്‌ ഗാരേജില്‍ സൗജന്യ പാര്‍ക്കിംഗ്‌ സൗകര്യവും ഉണ്ടായിരിക്കും.ഹോട്ടലില്‍ താമസിച്ച്‌ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്‌ടോബര്‍ 30-ന്‌ മുമ്പായി 1- 847 699 6300 എന്ന നമ്പരില്‍ വിളിച്ച്‌ മുറികള്‍ ബുക്ക്‌ ചെയ്യുക. `ലാന' എന്ന ഗ്രൂപ്പ്‌ കോഡ്‌ റിസര്‍വേഷന്‍ സമയത്ത്‌ പറയേണ്ടതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More