You are Here : Home / USA News

കുര്യന്‍ വര്‍ഗീസിന്റെ (ജിബോയി-62) വ്യൂവിംഗ്‌ വെള്ളിയാഴ്‌ച, സംസ്‌കാരം ശനിയാഴ്‌ച ...... ബിജു ചെറിയാന്‍

Text Size  

Story Dated: Wednesday, October 16, 2013 11:31 hrs EDT

 

ന്യൂയോര്‍ക്ക്‌: ഇസ്രായേല്‍ തീര്‍ത്ഥയാത്രയ്‌ക്കിടെ ജെറുസലേമില്‍ നിര്യാതനായ അമേരിക്കന്‍ മലയാളി കുര്യന്‍ വര്‍ഗീസിന്റെ (ജിബോയി-62) മൃതദേഹം ബുധനാഴ്‌ച വൈകുന്നേരം ന്യൂയോര്‍ക്കില്‍ എത്തിച്ചേരും. ഒക്‌ടോബര്‍ 18-ന്‌ വെള്ളിയാഴ്‌ച സ്റ്റാറ്റന്‍ഐന്റിലുള്ള മാത്യൂസ്‌ ഫ്യൂണറല്‍ ഹോമില്‍ (2508 Victory Blvd, Staten Island, NY 10314) പൊതുദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ഉച്ചതിരിഞ്ഞ്‌ മൂന്നു മുതല്‍ അഞ്ചുവരെയും വൈകിട്ട്‌ 6 മണി മുതല്‍ 9 മണിവരേയും ആണ്‌ വ്യൂവിംഗ്‌ സമയം. 19-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ (75 Cedar Grove Avenue, Staten Island, NY 10306) നടക്കുന്ന ശവസംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം ഫെയര്‍വ്യൂ സെമിത്തേരിയില്‍ (1852 Victory Blvd, NY 10314) സംസ്‌കരിക്കും.

 

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രസനാധിപന്‍ അഭിവന്ദ്യ സഖറിയാസ്‌ മോര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മോര്‍ ക്രിസോസ്റ്റമോസ്‌ മെത്രാപ്പോലീത്ത എന്നിവര്‍ സംസ്‌കാരശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കുന്നതാണെന്ന്‌ ഇടവക വികാരി റവ.ഫാ. അലക്‌സ്‌ കെ. ജോയി അറിയിച്ചു.

 

തിരുവല്ല മേപ്പാടം കിഴക്കേവീട്ടില്‍ പരേതരായ ഒ.സി കുര്യന്റേയും ആച്ചിയമ്മയുടേയും പുത്രനാണ്‌ കുര്യന്‍ വര്‍ഗീസ്‌ (ജിബോയി). തിരുവല്ല കോടിയാട്ട്‌ കുടുംബാംഗം മേരിക്കുട്ടി വര്‍ഗീസ്‌ (ആര്‍.എന്‍ സൗത്ത്‌ ബീച്ച്‌ സൈക്യാട്രിക്‌ സെന്റര്‍, സ്റ്റാറ്റന്‍ഐലന്റ്‌) ആണ്‌ ഭാര്യ. ജിഷ, ജോബി എന്നിവര്‍ മക്കളാണ്‌. ജോണി (മുംബൈ), ജേക്കബ്‌ (ഹൂസ്റ്റണ്‍), മോന്‍സി (കേരളം), ജെയിനി, ജെസി, ജോളി എന്നിവര്‍ പരേതന്റെ സഹോദരങ്ങളാണ്‌.

 

വര്‍ഗീസ്‌ കോശി (തിരുവല്ല), സാമുവേല്‍ കോശി, ലിസ ഫ്രെഡറിക്‌, സോഫി രാജന്‍, സുബി ബിജു (എല്ലാവരും സ്റ്റാറ്റന്‍ഐലന്റ്‌), ജേക്കബ്‌ കോശി (ലോംഗ്‌ ഐലന്റ്‌), അന്നമ്മ കോശി (സിറക്യൂസ്‌) എന്നിവര്‍ ഭാര്യാസഹോദരങ്ങളും, റവ.ഫാ. രാജന്‍ പീറ്റര്‍ (മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌), കലാ-സാംസ്‌കാരിക പ്രവര്‍ത്തകനായ ഫ്രെഡ്‌ എഡ്വേര്‍ഡ്‌, കോശി വര്‍ഗീസ്‌, ജോണ്‍ ചെറിയാന്‍, ജോളി സാമുവേല്‍, ഷീബ ജേക്കബ്‌ എന്നിവര്‍ കുടുംബാംഗങ്ങളുമാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാമുവേല്‍ കോശി ( 718 370 1643), ജോണ്‍ ചെറിയാന്‍ (പള്ളി സെക്രട്ടറി)  917 517 8097, റെജി വര്‍ഗീസ്‌ (പള്ളി ട്രഷറര്‍)  646 708 6070, മാത്യൂസ്‌ ഫ്യൂണറല്‍ ഹോം ( 718 761 5544).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More