You are Here : Home / USA News

ഡോ. ജോര്‍ജ് ചെറിയാന്‍ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 16, 2013 06:29 hrs EDT

സ്റ്റാഫോര്‍ഡ് (ഹൂസ്റ്റണ്‍): സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും വേദപണ്ഡിതനുമായ ഡോ. ജോര്‍ജ് ചെറിയാന്‍ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. ഒക്‌ടോബര്‍ 17,18,19,20 തീയതികളില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ചര്‍ച്ച് ഇടവക മിഷനാണ് പള്ളിയില്‍ വെച്ച് സുവിശേഷ യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്കും, ഞായറാഴ്ച രാവിലെ 10 മണിക്കും നടക്കുന്ന കണ്‍വന്‍ഷനില്‍ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. യോഗത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ. സജി മാത്യു, സാമുവേല്‍ കോശി, ടി.വി മാത്യു, എ.എസ്. തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More