You are Here : Home / USA News

ലാനാ സമ്മേളനത്തിന് കെ.എല്‍.എസ്സിന്റെ പിന്തുണ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 07, 2013 05:57 hrs EDT

മസ്‌കിറ്റ് : അമേരിക്കയിലെ സാഹിത്യക്കാരന്മാരുടെ കൂട്ടായ്മയായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 9-മത് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നത് കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് പ്രവര്‍ത്തക യോഗം തീരുമാനിച്ചു. ഒക്‌ടോബര്‍ 6 ഞായറാഴ്ച വൈകീട്ട് ചോക്ക്‌ടോയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എബ്രഹാം തെക്കേമുറി അദ്ധ്യക്ഷത വഹിച്ചു. നവംബര്‍ 29, 30, ഡിസംബര്‍ 1 തിയ്യതികളില്‍ ഷിക്കാഗോ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ കെ.എല്‍.എസ്സിന്റെ ആറു പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് എബ്രഹാം തെക്കേമുറി പറഞ്ഞു. ലാനായുടെ സ്ഥാപക പ്രസിഡന്റും, അമേരിക്കയിലെ സാഹിത്യ തറവാട്ടിലെ കാരണവരുമായ ഡോ.എം.എസ്.ടി. നമ്പൂതിരി ഈ വര്‍ഷത്തെ ലാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു എന്നുള്ളത് ഡാളസ്സിലെ പ്രവര്‍ത്തകര്‍ക്ക് അഭിമാനകരമാണെന്ന് ലാനാ ട്രഷറര്‍ ജോസ് ഓച്ചാലില്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി ജോസന്‍ ജോര്‍ജ്ജ് സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീ എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവര്‍ ലാനായുടെ ആരംഭകാല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സിജു വി. ജോര്‍ജ്ജ്, സ്വാഗതവും, മീനു മാത്യൂ നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More