You are Here : Home / USA News

ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 18 മുതല്‍

Text Size  

Story Dated: Monday, October 07, 2013 05:55 hrs EDT

ജീമോന്‍ റാന്നി

ഡാളസ് : മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒക്‌ടോബര്‍ 18, 19, 20 തീയതികളില്‍ നടത്തപ്പെടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9 വരെയാണ് യോഗങ്ങള്‍ നടത്തപ്പെടുന്നത്. ഞായറാഴ്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ കണ്‍വന്‍ഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും വേദപണ്ഡിതനുമായ റവ.വൈ.റ്റി. വിനയരാജ് മുഖ്യപ്രഭാഷണം നടത്തുന്നതാണ്. ഷിക്കാഗോ ലൂഥറന്‍ സെമിനാരിയില്‍ ഡോക്ടറേറ്റ് പഠനം നടത്തുന്ന വിനയ് രാജ് അച്ചന്‍ നല്‍കുന്ന തിരുവചന ശുശ്രൂഷ ഏവര്‍ക്കും അനുഗ്രഹകരമായ ഒരു അനുഭവമായി തീരുമെന്ന് വികാരി റവ.ജോസ്.സി. ജോസഫ് മാത്യൂ പ്രത്യാശ പ്രകടിപ്പിച്ചു. ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിദ്ധ്യ സഹകരണം സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക റവ.ജോസ്.സി.ജോസഫ് മാത്യൂ 972 939 0699 ബിജി ജോബി (സെക്രട്ടറി) 972 805 3046 ജേക്കബ് സി വര്‍ഗീസ്(കോര്‍ഡിനേറ്റര്‍)-817-521-3519 സുനു മാത്യൂ-682-560-9642

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More