You are Here : Home / USA News

വേള്‍ഡ്‌ അയ്യപ്പ സേവാ ട്രസ്‌റ്റിന്റെ മാധ്യമ പുരസ്‌ക്കാരം പി ശ്രീകുമാറിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 07, 2013 09:54 hrs UTC

ന്യുയോര്‍ക്ക്‌ : വേള്‍ഡ്‌ അയ്യപ്പ സേവാ ട്രസ്റ്റിന്റെ മാധ്യമ പുരസ്‌ക്കാരത്തിന്‌ പി ശ്രീകുമാര്‍ (ജന്മഭൂമി) അര്‍ഹനായി. ഒരുലക്ഷം രൂപയും ശില്‌പവുമടങ്ങുന്ന അവാര്‍ഡ്‌ ഒക്‌ടോബര്‍ 12ന്‌ ന്യുജേഴ്‌സിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും ജന്മഭൂമി തിരുവനന്തപുരം യൂണിറ്റില്‍ ന്യുസ്‌ എഡിറ്ററായ പി ശ്രീകുമാര്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്‌. ഭാര്യ: അഡ്വ. എസ്‌. ശ്രീകല. മക്കള്‍: ഗായത്രി, ഗോപിക ട്രസ്‌റ്റ്‌ രജതജൂബിലിയോടനുബന്ധിച്ച്‌ എര്‍പ്പെടുത്തിയ വിവിധപുരസ്‌ക്കാരങ്ങള്‍ക്ക്‌ ഫ്‌ളഷിംഗ്‌ ഗണേശ ക്ഷേത്രം പ്രസിഡന്റ്‌ ഡോ. ഉമാ മൈസുരേക്കര്‍, ന്യുജേഴ്‌സി മാള്‍ബറോ ക്ഷേത്ര ട്രസ്‌റ്റി ആര്‍. ജി. കൃഷ്‌ണന്‍, ഇസ്‌ലിന്‍ ക്ഷേത്ര പൂജാരി രഘുസ്വാമി, മാവാ ക്ഷേത്ര ഭാരവാഹികളായ മോഹന്‍ ഖന്ന, ദിനേഷ്‌ ഖോസ്‌ ല, ദാസന്‍ പോറ്റി(വാഷിംഗ്‌ടണ്‍ ഡിസി), രാമചന്ദ്രന്‍ നായര്‍ (ന്യുയോര്‍ക്ക്‌ ), ഹരി ഗോകുലം എന്നിവരും അര്‍ഹനായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.