You are Here : Home / USA News

വടശേരിക്കര സംഗമം യു.എസ്‌.എ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റും, സ്‌കോളര്‍ഷിപ്പ്‌ വിതരണവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 07, 2013 05:53 hrs EDT

വടശേരിക്കര സംഗമം യു.എസ്‌.എയുടെ ആഭിമുഖ്യത്തില്‍ നാലാമത്‌ ഇന്റര്‍ ബാസ്‌കറ്റ്‌ ബോള്‍ ടൂര്‍ണമെന്റും സ്‌കോളര്‍ഷിപ്പ്‌ വിതരണവും സെപ്‌റ്റംബര്‍ 26,27 തീയതികളിലായി വടശേരിക്കര ടി.ടി. തോമസ്‌ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌ പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ തോമസ്‌ കോശിയുടെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളത്തിന്റെ ഉദ്‌ഘാടനം ആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള ട്രോഫികളുടെ വിതരണം രാജു ഏബ്രഹാം എംഎല്‍.എ നിര്‍വഹിച്ചു. റാന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെന്നി പുത്തന്‍പറമ്പില്‍, വടശേരിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജമ്മ പുഷ്‌പാംഗരന്‍, വാര്‍ഡ്‌ മെമ്പര്‍ സ്വപ്‌ന സൂസന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കുറിയന്നൂര്‍ സ്‌കൂളും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇടയാറന്മുള സ്‌കൂളും വിജിയകളായി. സ്‌കോളര്‍ഷിപ്പ്‌ വിതരണം വടശേരിക്കര സംഗമം യു.എസ്‌.എയുടെ വൈസ്‌ പ്രസിഡന്റ്‌ ഐപ്പ്‌ ഫിലിപ്പ്‌ നടത്തി. ഐപ്പ്‌ ഫിലിപ്പിനെ യോഗത്തില്‍ വെച്ച്‌ രാജു ഏബ്രഹാം എം.എല്‍.എ പൊന്നാട അണിയിച്ച്‌ ആദരിച്ചു. വടശേരിക്കര സംഗമം യു.എസ്‌.എ പ്രസിഡന്റ്‌ മാത്യു മാമ്മനുവേണ്ടി അലക്‌സ്‌ തോമസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More