You are Here : Home / USA News

ഹ്യൂസ്റ്റണ്‍ ഉഴവൂര്‍ പ്രവാസി സംഗമം (പിക്‌നിക്‌) നവംബര്‍ 2 ശനിയാഴ്‌ച്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, October 06, 2013 12:07 hrs UTC

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലും അതിവസിക്കുന്ന വിശാല ഉഴവൂര്‍ പ്രദേശ നിവാസികളുടെ പ്രവാസി സംഗമം (പിക്‌നിക്‌) 2013 നവംബര്‍ 2 ശനിയാഴ്‌ച്ച മിസോറി സിറ്റിയിലുള്ള ഗ്ലെന്‍ ലേക്ക്‌ പാര്‍ക്ക്‌ പവലിയന്‍ 3ല്‍ വച്ച്‌ രാവിലെ 9 മണി മുതല്‍ നടത്തപ്പെടുന്നതാണ്‌. (1700 Glenn Lakes Ln., Missouri Ctiy, TX 77459). 2013 ഏപ്രില്‍ മാസം നടത്തിയ സംഗമം അനേകരുടെ പങ്കെടുക്കലാലും ജന്മനാടിന്റെ മധുര സ്‌മരണകളാലും ഗൃഹാതുരത്വത്തിന്റെ വേലിയേറ്റത്താലും പരിചയങ്ങളും ബന്ധങ്ങളും പുതുക്കുന്നതിലുള്ള വ്യഗ്രതയാലും ആവേശകരമാകുകയുണ്ടായി. ആയതുകൊണ്ട്‌ ഈ വരുന്ന സംഗമം(പിക്‌നിക്‌) ഏറെ ഹൃദ്യവും ആനന്ദദായകവുമാകുമെന്ന്‌ സംഘാടകര്‍ കരുതുന്നു. ഒരേ നാട്ടില്‍ ജനിച്ചുവളര്‍ന്നവര്‍, ഒന്നിച്ചുചേരുന്ന ഈ സംഗമം പ്രവാസി നാട്ടില്‍ ഒന്നിച്ചുചേര്‍ന്ന്‌ സൗഹൃദങ്ങള്‍ പങ്കുവെയ്‌ക്കാനും പരിചയം പുതുക്കുവാനും നാട്ടുവിശേഷങ്ങള്‍ കൈമാറുവാനും അവസരം ഒരുക്കുന്നു ഉഴവൂര്‍ സംഗമത്തിലേക്ക്‌ എല്ലാ തദ്ദേശവാസികളേയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുനില്‍ അഞ്ചകുന്നത്ത്‌ (281 546 4566), മാത്യു തൊട്ടിയില്‍ (832 656 2021), ബാബു നടക്കുഴക്കല്‍ (281 261 1602), മിനി പെരുനിലത്തില്‍ (281 277 4465), ജോണി ചെറുകര (713 598 7073), ജോസ്‌ വട്ടാടികുന്നേല്‍ (713 376 5615), സോമന്‍ മുട്ടത്തില്‍ (832 259 6074), ജിമ്മി പുളിന്തൊട്ടിയില്‍ (713 516 5189 ) എന്നിവരുമായി ബന്ധപ്പെടുക. houston.uzhavoor@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.