You are Here : Home / USA News

മിഡ്‌വെസ്റ്റ്‌ റീജിയന്‍ പഠന സമ്മേളനം ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ ഒക്‌ടോബര്‍ 19-ന്‌

Text Size  

Story Dated: Sunday, October 06, 2013 08:04 hrs EDT

ബെന്നി പരിമണം

 

ചിക്കാഗോ: മലങ്കര മാര്‍ത്തോമാ സുറിയാനി സഭ നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ ഭദ്രാസനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മിഡ്‌വെസ്റ്റ്‌ റീജിയണില്‍ സംഘടിപ്പിക്കുന്ന പഠന കളരിക്ക്‌ ചിക്കാഗോ ദേവാലയം വേദിയാകുന്നു. ഒക്‌ടോബര്‍ 19-ന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ ആരംഭിക്കുന്ന സെമിനാറില്‍ IDENTITY , VISION & MISSION OF THE MAR THOMA CHURCH? എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള ക്ലാസുകള്‍ക്കും, ചര്‍ച്ചകള്‍ക്കും മുഖ്യാതിഥിയായി എത്തുന്ന നോര്‍ത്ത്‌ അമേരിക്ക- യൂറോപ്പ്‌ മുന്‍ ഭദ്രാസനാധിപന്‍ അഭി. യുയാക്കീം മാര്‍ കൂറിലോസ്‌ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും. മിഡ്‌വെസ്റ്റ്‌ റീജിയണില്‍ ഉള്‍പ്പെട്ട എല്ലാ മാര്‍ത്തോമാ ദേവാലയങ്ങളിലെ ബഹുമാനപ്പെട്ട വൈദീകരും, സഭാ വിശ്വാസികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. സില്‍വര ജൂബിലി ആഘോഷിക്കുന്ന ചിക്കാഗോ മാര്‍ത്തോമാ യുവജനസഖ്യം ആതിഥ്യമരുളുന്ന ഈ സെമിനാറിന്റെ ക്രമീകരണങ്ങള്‍ക്ക്‌ റീജിയണല്‍ പ്രസിഡന്റ്‌ റവ. ഡാനിയേല്‍ തോമസ്‌, ചിക്കാഗോ മാര്‍ത്തോമാ ഇടവക അസോ. വികാരി റവ. ബിജു പി. സൈമണ്‍, ഇടവക സെക്രട്ടറി മോനിഷ്‌ ജോണ്‍, പ്രോഗ്രാം കണ്‍വീനര്‍ മാത്യൂസ്‌ ഏബ്രഹാം (റോയ്‌) എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സുനീന ചാക്കോ (യുവജനസഖ്യം സെക്രട്ടറി) 847 401 1670, മാത്യൂസ്‌ ഏബ്രഹാം (പ്രോഗ്രാം കണ്‍വീനര്‍) 847 709 0158.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More