You are Here : Home / USA News

അരിസോണ മോറിസന്‍ റാഞ്ച്‌ ഓണം ആഘോഷിച്ചു

Text Size  

Story Dated: Wednesday, October 02, 2013 10:38 hrs UTC

മനു നായര്‍ അരിസോണ: ഗില്‍ബര്‍ട്ട്‌ മോറിസണ്‍ റാഞ്ച്‌ ഇന്ത്യന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണം സെപ്‌റ്റംബര്‍ 28-ന്‌ ശനിയാഴ്‌ച ലിബര്‍ട്ടി ആര്‍ട്‌സ്‌ അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ച്‌ കേരളീയ തനിമയില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. രാവിലെ 11 മണിക്ക്‌ മനോജ്‌ ജോണ്‍, സോണി ജോസഫ്‌, ജോസ്‌ മണവാളന്‍, സുധ ജേക്കബ്‌, രേഖ ജോസഫ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. നിറപറയും നിലവിളക്കും വനിതകള്‍ ചേര്‍ന്നൊരുക്കിയ പൂക്കളവും മലയാള നാടിന്റെ പ്രതിഛായ നിറച്ചു.

 

കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ വര്‍ണ്ണാഭവും ആസ്വാദ്യജനകവുമായിരുന്നു. തിരുവാതിരകളി, ഗാനങ്ങള്‍, സ്‌കിറ്റ്‌, വിവിധ നൃത്തനൃത്യങ്ങള്‍, മഹാബലി തമ്പുരാന്‌ സ്വീകരണം എന്നിവ ഓണാഘോഷത്തിന്‌ കൂടുതല്‍ പകിട്ടേകി. പ്രകാശ്‌ മുണ്ടയ്‌ക്കലാണ്‌ മഹാബലിയുടെ വേഷപ്പകര്‍ച്ചയിലെത്തിയത്‌. അജിത സുരേഷ്‌, ആഞ്ചലീന മുണ്ടയ്‌ക്കല്‍, നീമ, അനിത ബിനു, രേഖാ ജോസഫ്‌, സുധാ ജേക്കബ്‌, രാജി വേണുഗോപാല്‍, മേഴ്‌സി ജോര്‍ജ്‌ എന്നിവര്‍ തിരുവാതിരകളി അവതരിപ്പിച്ചു. കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തം കാണികളുടെ മനംകവര്‍ന്നു. ആഢംബരപ്രൗഢിയോടെ എഴുന്നെള്ളിയ മാവേലി മന്നനെ ആര്‍പ്പുവിളി, വാദ്യമേളം എന്നിവയുടെ അകമ്പടിയോടുകൂടി താലപ്പൊലിയേന്തിയ മങ്കമാര്‍ ഘോഷയാത്രയോടെ വേദിയിലേക്ക്‌ ആനയിച്ചു. തുടര്‍ന്ന്‌ മാവേലിമന്നെ ഓടവള്ളത്തില്‍ കയറ്റി അസോസിയേഷന്റെ ഭാരവാഹികളായ മനു നായരും ജേക്കബ്‌ ജോണും ചേര്‍ന്ന്‌ തുഴഞ്ഞ്‌ വഞ്ചിപ്പാട്ട്‌ പാടി സ്റ്റേജില്‍ വന്നിറങ്ങിയത്‌ അവിസ്‌മരണീയമായ ഓണക്കാഴ്‌ചയായി.

 

മഹാബലി തമ്പുരാന്‍ ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. ഷിബു തോമസ്‌ അവതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. മനു നായരും, ലേഖനായരും ചേര്‍ന്ന്‌ മഹാബലിയേയും സമന്വയപ്പിച്ച്‌ കേരളത്തിലെ ആനുകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കി ലഘുനാടകം അവതരിപ്പിച്ചു. ആഘോഷപരിപാടികള്‍ക്ക്‌ ഇവന്റ്‌ കോര്‍ഡിനേറ്റര്‍മാരായ മനോജ്‌ ജോണ്‍, സോണി ജോസഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി. കലാ സാംസ്‌കാരിക പരിപാടികള്‍ക്ക്‌ സുധാ ജേക്കബ്‌, രേഖ ജോസഫ്‌ എന്നിവരാണ്‌ ചുക്കാന്‍പിടിച്ചത്‌. രേഖ ജോസഫ്‌ ഏവര്‍ക്കും സ്വാഗതവും ഓണാശംസയും, സോണി ജോസഫ്‌ കൃതജ്ഞതയും അര്‍പ്പിച്ചു. നീമ ആഘോഷപരിപാടികളുടെ അവതാരകയായിരുന്നു. തൂശനിലയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കുശേഷം ദേശഭക്തി ഗാനത്തോടെ ആഘോഷപരിപാടികള്‍ക്ക്‌ പരിസമാപ്‌തിയായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.