You are Here : Home / USA News

അന്തേവാസികള്‍ക്കായി ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു

Text Size  

Story Dated: Thursday, September 26, 2013 12:32 hrs EDT

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌


സൊസൈറ്റി ഫോര്‍ ഒക്ക്യുപേഷന്‍ തെറാപ്പി ആന്‍ഡ് റിഹാബിലിട്ടേഷയും സംയുക്താഭിമുഖ്യത്തില്‍ തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ എഴുനൂറോളം വരുന്ന അന്തേവാസികള്‍ക്കായി ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിച്ചു.

പരിപാടി തൃശ്ശൂര്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എം എസ് ജയ, തൃശ്ശൂര്‍ കോര്‍പറേഷന്‍ ഡപ്യുട്ടി മേയര്‍ സുബി ബാബു, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോക്ടര്‍ ശ്രീദേവി, സൗഹൃദവേദി കുടുംബ സുരക്ഷാപദ്ധതി ചെയര്‍മാന്‍ കെ എം അനില്‍ സൊസൈറ്റി ഫോര്‍ ഒക്ക്യുപെഷന്‍ തെറാപ്പി ആന്‍ഡ് റിഹബിലിറ്റേഷന്‍ പ്രസിഡണ്ട് ഉണ്ണിത്താന്‍ ,സൗഹൃദവേദി തൃശ്ശൂര്‍ സെക്ടര്‍ ചെയര്‍മാന്‍ ശരഫുദീന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ആശുപത്രി അന്തേവസികള്‍ക്കൊപ്പം വിവിധ സന്നദ്ധ സേവന പ്രവര്‍ത്തകരും തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി പ്രവര്‍ത്തകരും ജന പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More