You are Here : Home / USA News

വിശുദ്ധ ഹജ്ജ് ; കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം എത്തി

Text Size  

Story Dated: Thursday, September 26, 2013 12:30 hrs EDT

ചെറിയാന്‍ കിടങ്ങന്നൂര്‍

ജിദ്ദ : കേരളത്തില്‍ നിന്നും ഹജ്ജ് കമ്മറ്റി മുഖേന എത്തുന്ന ആദ്യ ഹജ് സംഘം എത്തി. സൗദി എയര്‍ ലൈന്‍സ് വിമാനത്തില്‍ കരിപ്പൂരില്‍ നിന്നും യാത്ര തിരിച്ച 300 ഹാജിമാര്‍ വൈകിട്ട് മൂന്ന് മണിക്ക് ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ് ടെര്‍മിനലില്‍ എത്തി. രാത്രി 7.30 നുള്ള സൗദി എയര്‍ ലൈന്‍സ് വിമാനത്തിലും 300 തീര്‍ഥാട കാരാണ് പുണ്യഭൂമിയില്‍ എത്തിയത്.

കേരളത്തില്‍ നിന്നും എത്തിയ തീര്‍ഥാടകരെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും, ഹജ് മിഷന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. അസീസിയ 397 നമ്പര്‍ ബില്‍ഡിഗില്‍ മലയാളി ഹാജിമാരെ കാരക്ക കൊടുത്താണ് ഹജ് വെല്‍ ഫയെര്‍ ഫോറം പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

കോഴിക്കോട് നിന്നും സൗദി എയര്‍ ലൈന്‍സ് വിമാനത്തിലാണ് ഹജ് സര്‍വീസ് നടത്തുന്നത് .മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ എയര്‍ ഇന്ത്യയില്‍ ആണ് യാത്ര തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More