You are Here : Home / USA News

സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ ചര്‍ച്ചിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം സെപ്‌റ്റംബര്‍ 28 ന്‌

Text Size  

Story Dated: Thursday, September 26, 2013 10:23 hrs UTC

ന്യൂജേഴ്‌സി: ടീനെക്കിലുള്ള സെന്റ്‌ പീറ്റേഴ്‌സ്‌ മാര്‍ത്തോമ ചര്‍ച്ചിന്റെ സില്‍വര്‍ ജൂബിലി സമാപന പൊതുസമ്മേളനം വിവിധ കലാപരിപാടികളോടെ സെപ്‌റ്റംബര്‍ 28 ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തപ്പെടും. മാര്‍ത്തോമ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്‌, ടീനെക്ക്‌ മേയര്‍ മൊഹമ്മദ്‌ ഹമീദുദ്ദിന്‍, തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. പ്രസ്‌തുത പരിപാടിയില്‍ വച്ച്‌ ഇടവകയുടേതായ സില്‍വര്‍ ജൂബിലി സുവനീറിന്റെ പ്രകാശന കര്‍മ്മവും നടക്കും. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ നിരവധി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ധനസഹായം നല്‍കുന്നതായിരിക്കും.

 

സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ മത, സഭാ ഭേദമെന്യെ എല്ലാവരും വന്നു സംബന്ധിക്കുകയും, ഇടവകയെ ദൈവ കരങ്ങളിലേല്‍പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന്‌ പ്രത്യേകം താല്‍പര്യപ്പെടുന്നു.

 

Auditorium Address:

Benjamin Franklin Middle School 1315 Taft Road, Teaneck, NJ 07666.

For more information: Rev. Roy Mathew (vicar) : 201-692-9565; Thomas George (Convener): 201-986-1133; T.S Chacko ( Vice President): 201-887-0750; Abraham Mathew (Secretary): 201-833-0873; Samuel M. Varughese (Treasurer): 201-833-0873; Saji T. Mathew (Accountant): 201-925-5763.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.