You are Here : Home / USA News

മറിയാമ്മ പിള്ളക്ക്‌ താമ്പായില്‍ സ്വീകരണം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, September 24, 2013 06:49 hrs EDT

താമ്പാ (ഫ്‌ലോറിഡ): ഫൊക്കാന നാഷണല്‍ പ്രസിഡന്റ്‌ ശ്രീമതി മറിയാമ്മ പിള്ളക്ക്‌ താമ്പായിലെ ഫൊക്കാന പ്രവര്‍ത്തകര്‍ സ്‌നേഹോഷ്‌മളമായ സ്വീകരണം നല്‍കി ആദരിച്ചു. മലയാളി അസ്സോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ലോറിഡയുടെ ക്ഷണം സ്വീകരിച്ച്‌ അസ്സോസിയേഷന്റെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സെപ്‌തംബര്‍ 14 ശനിയാഴ്‌ച താമ്പായില്‍ എത്തിയതായിരുന്നു അവര്‍ . നാളിതുവരെ ഫൊക്കാന, സാധാരണ നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ എല്ലാ മതവിഭാഗങ്ങളേയും ഒന്നിപ്പിച്ചുകൊണ്ടുള്ള സമാധാന റാലി, ഫൊക്കാന യൂത്തിന്റെ നേതൃത്വത്തില്‍ 'ജില്ലക്കൊരു കാല്‍ ' തുടങ്ങി, പുതിയ ആശയങ്ങളോടെ ഫൊക്കാന പ്രസിഡന്റ്‌ എന്ന നിലയില്‍, നാടിനും അമേരിക്കന്‍ മലയാളികള്‍ക്കും ശ്രീമതി മറിയാമ്മ പിള്ള ചെയ്യുന്ന ത്യാഗോജ്വലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ താമ്പാ നിവാസികള്‍ കൃജ്ഞതാപൂര്‍വ്വം പ്രശംസിക്കുകയുണ്ടായി. ജോലി ചെയ്യുമ്പോഴും പോസ്റ്റല്‍ മുഖേന, വളരെ തുച്ഛമായ നിരക്കില്‍ ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട്‌ നഴ്‌സിംഗില്‍ ബി.എസ്‌. ബിരുദം എന്നത്‌ അമേരിക്കയിലെ നഴ്‌സുമാര്‍ക്ക്‌ വളരെ സഹായവും ആശ്വാസപ്രദവുമായിരിക്കും എന്ന്‌ യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ റീജിയനല്‍ വൈസ്‌ പ്രസിഡന്റ്‌ ജേക്കബ്‌ മാണിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More