You are Here : Home / USA News

ഫോമാ യൂത്ത്‌ ഫെസ്റ്റിവല്‍ കിക്ക്‌ഓഫ്‌ സുവനീര്‍ പ്രകാശനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 23, 2013 06:14 hrs EDT

ഷിക്കാഗോ: ഒക്‌ടോബര്‍ അഞ്ചിന്‌ ശനിയാഴ്‌ച സീറോ മലബാര്‍ ഹാളില്‍ വെച്ച്‌ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ നടക്കുന്ന ഫോമാ യൂത്ത്‌ ഫെസ്റ്റിവലിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനം കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഫോമാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കലിന്‌ നല്‍കി പ്രകാശനം ചെയ്‌തു. ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, നാഷണല്‍ കമ്മിറ്റി അംഗം സാല്‍ബി പോള്‍ ചേന്നോത്ത്‌, കെ.പി.സി.സി സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, മുന്‍ മന്ത്രി പന്തളം സുധാകരന്‍, മറ്റ്‌ റീജിയണല്‍ ഭാരവാഹികളായ ഡോമിനിക്‌ തെക്കേത്തല, അച്ചന്‍കുഞ്ഞ്‌ മാത്യു, കുഞ്ഞുമോന്‍ ആടുകാടന്‍, ജോര്‍ജ്‌ മാത്യു (ബാബു) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇല്ലിനോയി, ഇന്ത്യാന, ഒഹായോ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ യൂത്ത്‌ ഫെസ്റ്റിവലിന്റെ മത്സരങ്ങള്‍ നടത്തപ്പെടുന്നു. ഈ മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ സെപ്‌റ്റംബര്‍ 28-ന്‌ മുമ്പ്‌ സമര്‍പ്പിക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസി കുരിശിങ്കല്‍ (773 478 4357), സിനു പലയ്‌ക്കത്തടം (847 529 4607), ജോജോ വെങ്ങാന്തറ (847 323 6375), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സാം ജോര്‍ജ്‌ (773 671 6073).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More