You are Here : Home / USA News

ഒക്കലഹോമയില്‍ ഇന്ത്യന്‍ വംശജന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍

Text Size  

Story Dated: Friday, September 20, 2013 05:01 hrs EDT

ശങ്കരന്‍കുട്ടി, ഒക്കലഹോമ

 

ഒക്കലഹോമ: സിറ്റിയിലെ ആംസ്‌പെന്‍ ഹില്‍ കോളനിയില്‍ താമസിച്ചിരുന്ന ചെന്നൈ സ്വദേശി ശിവകുമാര്‍ സ്വാമി ദുരൈയെ (40 വയസ്‌) ഇന്നലെ സ്വവസതിയിലെ കാര്‍ ഗാരേജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറച്ചു മാസങ്ങളായി ജോലിക്കുപോകാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു ശിവകുമാര്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ഇന്നുതന്നെ ചെന്നൈയിലെ സ്വവസതിയിലേക്ക്‌ കൊണ്ടുപോകുകയും നാളെ അവിടെ സംസ്‌കാരം നടത്തുകയും ചെയ്യുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു. പരേതന്റെ ഭാര്യ വിജി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്‌. ഏഴുവയസുള്ള ഐശ്വര്യ മകളും, രണ്ടു വയസുള്ള ഷൈലേസ്‌ മകനുമാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More