You are Here : Home / USA News

ഇന്ത്യയില്‍ നിന്നും 42,941 ഹജ് തീര്‍ഥാടകര്‍ എത്തി

Text Size  

Story Dated: Friday, September 20, 2013 12:27 hrs EDT

ചെറിയാന്‍ കിടങ്ങന്നൂര്‍


ജിദ്ദ; ഹജ്ജ് നിര്‍വഹിക്കാനായി ഇന്ത്യയില്‍ നിന്നും 42,941 തീര്‍ഥാടകര്‍ എത്തി .മക്കയിലും ,മദീനയിലുമായിട്ടാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത് . ജിദ്ദയില്‍ വിമാനമിറങ്ങിയ ഒരു ഹാജി ഇന്നലെ മരിച്ചു. ജാര്‍ഖണ്ട് സ്വദേശി മുഹമ്മദ് അലാവുദീന്‍ (70) ആണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നും എത്തിയ ഹാജജിമാരുടെ മരണ സംഖ്യ ഒന്‍പതായി .മറ്റ് എട്ടു പേര്‍ മദീനയില്‍ വെച്ചാണ് മരണമടഞ്ഞത്.

ഹാജ്ജിമാരുടെ ഇതുവരെയുള്ള വരവ് വളരെ സുഗമാമായിട്ടാണ് നടക്കുന്നതെന്ന് ഇന്ത്യന്‍ ഹജ് മിഷന്‍ അധികൃതര്‍ അറിയിച്ചു .ഇത്തവണയും ഇന്ത്യയില്‍ നിന്നും ഹജ്ജ് സര്‍വീസ് നടത്തുന്നത് എയര്‍ ഇന്ത്യയും ,സൗദി എയര്‍ലൈന്‍സും ആണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More