You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ വിദ്യാരംഭം കുറിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 20, 2013 06:44 hrs EDT

ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളെ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലിലും ചേര്‍ന്ന്‌ എഴുത്തിനിരുത്തി. അദ്ധ്യാപകരുടേയും മാതാപിതാക്കളുടേയും സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ക്ക്‌ ആരംഭം കുറിച്ചു. ബഹുമാനപ്പെട്ട വൈദീകര്‍ കുട്ടികളെ ഓരോരുത്തരായി പരമ്പരാഗത കേരളത്തനിമയില്‍ `ഈശോ' എന്ന്‌ അരിയില്‍ എഴുതിച്ച്‌ ആദ്യാക്ഷരം കുറിച്ചു. വികാരി ഫാ. ജോയി ആലപ്പാട്ട്‌ നടത്തിയ ആമുഖ പ്രസംഗത്തില്‍ നമ്മുടെ പാരമ്പര്യങ്ങളും ആചാരങ്ങളും കുട്ടികളിലേക്ക്‌ പകര്‍ന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാതാപിതാക്കളെ ഉത്‌ബോധിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയി തോമസ്‌, രജിസ്‌ട്രാര്‍ ഐഷാ ലോറന്‍സ്‌, റോസമ്മ തെനിയപ്ലാക്കല്‍, ഷൈനി അംബാട്ട്‌ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More