You are Here : Home / USA News

`പൊന്നോണം 2013' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 20, 2013 06:39 hrs EDT

ഡാളസ്‌: ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓഫ്‌ ഡാളസും, ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജ്‌ അലുംമ്‌നിയും സംയുക്തമായി നടത്തുന്ന `പൊന്നോണം 2013' സെപ്‌റ്റംബര്‍ 22-ന്‌ ഞായറാഴ്‌ച 12 മണിക്ക്‌ ഇര്‍വിംഗ്‌ ഏട്രിയം ഹോട്ടലില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രമുഖ പ്രാസംഗികനായ ഡോ. എം.വി. പിള്ള മുഖ്യാതിഥിയായി എത്തി ഓണസന്ദേശം നല്‍കുന്നതാണ്‌. ഡാളസിലുള്ള എല്ലാ ചെങ്ങന്നൂര്‍ നിവാസികളേയും, ക്രിസ്‌ത്യന്‍ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും സുഹൃത്തുക്കളേയും ഓണാഘോഷ പരിപാടികളിലേക്ക്‌ സംഘാടകര്‍ സ്വാഗതം ചെയ്‌തു. പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ ലേസണ്‍ ട്രാവല്‍സ്‌, ബൂം ടിവി, വിന്‍സണ്‍ തരകന്‍, ബാബു വര്‍ഗീസ്‌ ഇന്‍ഷ്വറന്‍സ്‌, ആര്‍.ജെ. ഏഷ്യന്‍ സ്‌പെയേഴ്‌സ്‌ എന്നിവരാണ്‌. പ്രസിഡന്റ്‌ ചെറിയാന്‍ അലക്‌സാണ്ടര്‍, സെക്രട്ടറി ജോണ്‍ ഷെറി, ട്രഷറര്‍ പ്രിന്‍സ്‌ ഏബ്രഹാം, ക്രിസ്‌ത്യന്‍ കോളജ്‌ അലുംമ്‌നി കോര്‍ഡിനേറ്റര്‍ ജോസന്‍ ജോര്‍ജ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More