You are Here : Home / USA News

അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ പള്ളിയില്‍ ഫാ. മാത്യു ഇലവുങ്കല്‍ നയിക്കുന്ന ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 20, 2013 06:38 hrs EDT

അറ്റ്‌ലാന്റാ: പ്രശസ്‌ത വചന പ്രഘോഷകനും ഡിവൈന്‍ റിട്രീറ്റ്‌ സെന്റര്‍ ഡയറക്‌ടറുമായ ഫാ. മാത്യു ഇലവുങ്കല്‍ വി.സി നയിക്കുന്ന മൂന്നു ദിവസത്തെ (ഒക്‌ടോബര്‍ 4,5,6) ധ്യാനം നടക്കും. കുട്ടികള്‍ക്കായി പ്രത്യേക ഇംഗ്ലീഷ്‌ റിട്രീറ്റ്‌ ഉണ്ടായിരിക്കുന്നതാണ്‌. കൂടാതെ ഒക്‌ടോബര്‍ മൂന്നിന്‌ വൈകിട്ട്‌ 4 മണി മുതല്‍ 8 മണിവരെ വിശുദ്ധ കുര്‍ബാനയും ഹീലിംഗ്‌ സര്‍വീസും ഉണ്ടായിരിക്കുന്നതാണ്‌. വിലാസം: 4561 Rosebud Road, Loganville,, GA 30052. സമയം: ഒക്‌ടോബര്‍ 4-ന്‌ രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 9 വരെയും, ഒക്‌ടോബര്‍ അഞ്ചാം തീയതി രാവിലെ 9 മണി മുതല്‍ രാത്രി 7 മണിവരേയും, ഒക്‌ടോബര്‍ ആറാം തീയതി രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ അഞ്ചുമണി വരേയുമാണ്‌. പ്രസ്‌തുത ധ്യാനത്തിലേക്ക്‌ ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. മാത്യു ഇളയിടത്തുമഠം (വികാരി സെന്റ്‌ അല്‍ഫോന്‍സാ ചര്‍ച്ച്‌) 847 217 8613.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More