You are Here : Home / USA News

ഖത്തര്‍ ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം കേരളഘടകം അനുശോചിച്ചു

Text Size  

Story Dated: Thursday, September 19, 2013 01:49 hrs EDT

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌

ദോഹ : സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി സഖാവ് വെളിയം ഭാര്‍ഗ്ഗവന്റെ വിയോഗത്തില്‍ ഖത്തര്‍ ഇന്ത്യാ ഫ്രട്ടേനിറ്റി ഫോറം കേരള ഘടകം അനുശോചനം അറിയിച്ചു. സഖാവിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനു നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സംശുദ്ധിയും ലാളിത്യവും മുറുകെ പിടിച്ച അദ്ദേഹം പൊതു പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയായിരുന്നു.

അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, മൂല്യാധിഷ്ടിത രാഷ്ട്രീയ പ്രവര്‍ത്തനം ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടി തീരാ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഫ്രാട്ടെനിറ്റി ആസ്ഥാനത് നടന്ന അനുശോചന യോഗത്തില്‍ ഫ്രട്ടേനിറ്റി ഫോറം കേരള ഘടകം പ്രസിടന്റ് യു ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More