You are Here : Home / USA News

വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഷിക്കാഗോ എല്‍ഡിഎഫ് യോഗം അനുശോചിച്ചു

Text Size  

Story Dated: Thursday, September 19, 2013 06:47 hrs EDT

ഷിക്കാഗോ : ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപവും നിഷ്‌കളങ്ക രാഷ്ട്രീയത്തിന്റെ പ്രതീകവുമായിരുന്ന വെളിയം ഭാര്‍ഗവന്റെ നിര്യാണത്തില്‍ ഷിക്കാഗോ LDF കമ്മറ്റി അനുശോചിച്ചു. യഥാര്‍ത്ഥ ആദര്‍ശവാദിയായ ഒരു സഖാവിനെയാണ് കേരളത്തിനും സിപിഎം പാര്‍ട്ടിക്കും നഷ്ടപ്പെട്ടതെന്ന് യോഗം വിലയിരുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ പീറ്റര്‍ കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചനം യോഗത്തില്‍ സാം വര്‍ഗ്ഗീസ്, വിജി എടാട്ട്, ജോണ്‍ പാട്ടപ്പതി, അനില്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു. സഖാവ് വെളിയം ഭാര്‍ഗവന്റെ നിര്യാണം കേരള രാഷ്ട്രീയത്തിന്റെ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. റിപ്പോര്‍ട്ട് : പീറ്റര്‍ കുളങ്ങര

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More