You are Here : Home / USA News

ഫീനിക്‌സില്‍ ഓണാഘോഷം പൊടിപൂരമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 19, 2013 06:38 hrs EDT

ഫീനിക്‌സ്‌: മഹത്തായ കേരളീയ പാരമ്പര്യത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തിയ ഓണാഘോഷങ്ങള്‍ ഫീനിക്‌സിലെ മലയാളികളില്‍ സന്തോഷത്തിന്റെ ആരവമുണര്‍ത്തി. ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തിലാണ്‌ രണ്ടു ദിവസം നീണ്ടുനിന്ന ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്‌. മലയാളത്തനിമ പുലര്‍ത്തുന്ന കലാപരിപാടികളായ കഥകളി, വള്ളംകളി, ഓട്ടന്‍തുള്ളല്‍, വഞ്ചിപ്പാട്ട്‌, തിരുവാതിരകളി, മഹാബലിക്ക്‌ വരവേല്‍പ്‌ എന്നിവ പഴയ തലമുറയില്‍ മുന്‍കാല അനുഭവങ്ങളുടെ ആവേശത്തിരയിളക്കിയപ്പോള്‍, അവ പുതിയ തലമുറയ്‌ക്കുമുന്നില്‍ പരമ്പരാഗത കഥാരൂപങ്ങളുടെ മഹത്വം പ്രകടമാക്കി. ഫാ. മാത്യു മുഞ്ഞനാട്ട്‌ ഓണ സന്ദേശം നല്‍കി. ഇടവക ട്രസ്റ്റിമാരായ അനീഷ്‌ കൊട്ടേരി, ഷാജി പാംപ്ലാനി എന്നിവരുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സായ ലിസി അപ്രേം, സുഷാ സെബി എന്നിവരാണ്‌ പരിപാടികള്‍ ഏകോപിപ്പിച്ചത്‌. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More