You are Here : Home / USA News

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ അതിഭദ്രാസന സണ്‍ഡേ സ്‌കൂള്‍ മത്സരം: കാര്‍ട്ടറൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ വിജയികളായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 19, 2013 06:30 hrs EDT

ന്യൂജേഴ്‌സി: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ അതിഭദ്രാസനത്തിലെ സോണ്‍ -2 സണ്‍ഡേ സ്‌കൂള്‍ കോമ്പറ്റീഷനില്‍ മൂന്ന്‌ വ്യക്തിഗത വിഭാഗങ്ങളില്‍ സെന്റ്‌ ജോര്‍ജ്‌ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ കാര്‍ട്ടറൈറ്റ്‌, ന്യൂജേഴ്‌സി ചാമ്പ്യന്‍ഷിപ്പ്‌ കരസ്ഥമാക്കി. സെപ്‌റ്റംബര്‍ 14-ന്‌ ശനിയാഴ്‌ച ഫിലാഡല്‍ഫിയയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ കത്തീഡ്രലില്‍ വെച്ചാണ്‌ മത്സരങ്ങള്‍ അരങ്ങേറിയത്‌. കുട്ടികളെ അനുമോദിക്കുന്നതിനായി ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം കൂടിയ സമ്മേളനത്തില്‍ വികാരി റവ.ഫാ. വിജു ഏബ്രഹാം, സഹ വികാരി വെരി റവ. ഡേവിഡ്‌ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌ മാതാപിതാക്കളും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുമാണെന്ന്‌ ഷെവലിയാര്‍ ഏബ്രഹാം മാത്യു ഓര്‍മ്മിപ്പിച്ചു. ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More