You are Here : Home / USA News

ദമ്മാമില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, September 18, 2013 09:48 hrs EDT

ചെറിയാന്‍ കിടങ്ങന്നൂര്‍


ദമ്മാം : സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ചാലയില്‍ തോമസ് മാത്യു (ഷിനോജ് 26) ആണ് ഇന്നലെ രാവിലെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റു മരിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഷിനോജിന്റെ സഹപ്രവര്‍ത്തകനായ കൊല്ലം പള്ളിത്തോട്ടം എച്ച്.എന്‍ .എല്‍ കോളനി സ്വദേശി സക്കീര്‍ ഹുസൈന്‍ (23) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജോലി സ്ഥത്തുവെച്ചുണ്ടായ തര്‍ക്കം താമസസ്ഥലത്തെത്തി ചര്‍ച്ച ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്കേറ്റത്തിനിടെ സക്കീര്‍ ഹുസൈന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് നെഞ്ചിനും, കഴുത്തിനും കുത്തേറ്റ തോമസ് മാത്യുവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ ദമ്മാം മെഡിക്കല്‍ കൊപ്‌ളക്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More