You are Here : Home / USA News

നവോദയാ കേരളസമാജം ഓണാഘോഷം സെപ്റ്റംബര്‍ 28 ന്

Text Size  

Story Dated: Wednesday, September 18, 2013 09:42 hrs EDT

ജോര്‍ജ് ജോണ്‍

ഗ്രോസ്‌ഗെരാവ്: നവോദയാ കേരളസമാജം ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 28 ന് ശനിയാഴ്ച്ച ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 04.00 ന് വാള്‍ബൂര്‍ഗാ പള്ളിയില്‍ തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ കുട്ടിനാടാറിന്റെ ദിവ്യബലിയോടെ പരിപാടികള്‍ തുടങ്ങും. തുടന്ന് വൈകുന്നേരം 06.00 മണിക്ക് പള്ളിഹാളില്‍ നടക്കുന്ന ഓണാഘോഷത്തില്‍ മുഖ്യ അതിഥിയായി തക്കല രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ കുട്ടിനാടാര്‍ , മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്‌റ്റെഫാന്‍ സവര്‍ എന്നിവര്‍ പങ്കെടുക്കും. ഈശ്വര പ്രാര്‍ത്ഥന, വിവിധ കലാപരിപാടികള്‍ കൈകൊട്ടിക്കളി, മഹാബലിയുടെ വരവേല്‍പ്പ് എന്നിവ ഓണാഘാഷത്തിന്റെ ഭാഗമാണ്. സമാജം സെക്രട്ടറി ആന്റോ പാരണികുളങ്ങര സ്വാഗതവും, പ്രസിഡന്റ് അബ്രാഹം നടുവിലേഴത്ത് നന്ദിയും പറയും.

ഇടവേളയില്‍ വിഭവസമ്യദ്ധമായ ഓണസദ്യ, ആകര്‍ഷകമായ സമ്മാനങ്ങളോടെ തംബോല എന്നിവ നടത്തും. അതിന് ശേഷം എന്‍ .എന്‍ .പിള്ള എഴുതിയ 'ലോട്ടറി' എന്ന ലഘുനാടകം നവോദയാ തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്നു. ഈ ഓണഘോഷത്തിലേക്ക് സുഹ്യുത്തുക്കളോടൊപ്പം കുടുബസമേതം നവോദയാ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക് : അബ്രാഹം നടുവിലേഴത്ത് (06152-51188), ആന്‍ോ പാരണികുളങ്ങര (06152-859599), മേരി കലയങ്കേരി (06142-68449).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More