You are Here : Home / USA News

മാപ്പ്‌ ഓണാഘോഷത്തിന്‌ വിപുലമായ ഒരുക്കങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 10, 2013 10:45 hrs UTC

ഫിലാഡല്‍ഫിയ: സെപ്‌റ്റംബര്‍ 14-ന്‌ ശനിയാഴ്‌ച രാവിലെ 10 മുതല്‍ വൈകിട്ട്‌ 4 വരെ നോര്‍ത്ത്‌ ഈസ്റ്റ്‌ അവന്യൂവിലുള്ള അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ഈവര്‍ഷത്തെ ഓണാഘോഷങ്ങള്‍ വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മുന്നേറുന്നതായി പ്രസിഡന്റ്‌ അലക്‌സ്‌ അലക്‌സാണ്ടര്‍, കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ്‌ എം. മാത്യു, ഷാജി ജോസഫ്‌, ബിനു ജോസഫ്‌ എന്നിവര്‍ അറിയിച്ചു. പ്രൗഡിയും, ആഢ്യതയും, കുലീനത്വവും പുലര്‍ത്തുന്ന മാപ്പിന്റെ ഓണം ഫിലാഡല്‍ഫിയയിലെ മലയാളികള്‍ക്ക്‌ എക്കാലവും ഹൃദ്യമാണ്‌. 35 വര്‍ഷമായി പിന്തുടരുന്ന മഹത്തായ പാരമ്പര്യത്തിന്‌ ഉത്‌കൃഷ്‌ട പകരുന്ന പരിപാടികളാണ്‌ ഈ ഓണാഘോഷത്തിലും കാഴ്‌ചവെയ്‌ക്കുന്നത്‌. മഹാബലി, താലപ്പൊലി, ചെണ്ടമേളം, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, അവര്‍ഡ്‌ വിതരണം, ഓണസദ്യ, കലാപരിപാടികള്‍ എന്നിവ ഓണാഘോഷത്തെ അനശ്വരമാക്കും. ഏബ്രഹാം വര്‍ഗീസ്‌, റോയി ജേക്കബ്‌, ജോണ്‍സണ്‍ മാത്യു, ബിനു നായര്‍, തങ്കമ്മ ശാമുവേല്‍, സോയ നായര്‍, ജിനോ ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സബ്‌ കമ്മിറ്റികള്‍ വിവിധ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.