You are Here : Home / USA News

പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ തോമസ്‌ പി. ആന്റണി (69) ബാള്‍ട്ടിമോറില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 06, 2013 10:02 hrs EDT

ബാള്‍ട്ടിമോര്‍: തൃശൂര്‍, പൂമല, പ്ലാത്തോട്ടത്തില്‍ പരേതരായ തോമസ്‌ - ഏലിയാമ്മ ദമ്പതികളുടെ മകനും ഇപ്പോള്‍ ബാള്‍ട്ടിമോറില്‍ സ്ഥിരതാമസക്കാരനുമായ തോമസ്‌ പി. ആന്റണി (69) ബാള്‍ട്ടിമോറില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്‌. അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും, മത-സാമൂഹ്യ, സംഘടനാ രംഗത്തെ അറിയപ്പെടുന്ന പ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം ബാള്‍ട്ടിമോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ മേരീലാന്റിന്റെ (മാം) സ്ഥാപക ചെയര്‍മാനും ആയിരുന്നു. കോട്ടയം, പള്ളിക്കത്തോട്‌ ഇരട്ടയാനിക്കല്‍ കുടുംബാംഗമായ അന്നമ്മ ആന്റണിയാണ്‌ ഭാര്യ. എലിസബത്ത്‌, ജോവാന്‍, മരിയാന്‍ (എല്ലാവരും യു.എസ്‌.എ) മക്കളും, നീല്‍ സക്‌സേന മരുമകനുമാണ്‌. ലൂസി ജോസ്‌, ഗ്രേസി ആന്റണി, ഹെന്റി തോമസ്‌, ജോളി മാത്യു (ബോസ്റ്റണ്‍), സാലി കുര്യന്‍, ബാബു തോമസ്‌ (എല്ലാവരും യു.എസ്‌.എ) എന്നിവരാണ്‌ സഹോദരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാബു തോമസ്‌ (410 236 1376), ഹെന്റി തോമസ്‌ (443 621 3241), കുര്യന്‍ മാത്യു (410 913 8805).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More