You are Here : Home / USA News

അമേരിക്കയിലെ ഇമിഗ്രന്റ് ഗ്രൂപ്പില്‍ ഇന്ത്യാക്കാര്‍ക്ക് മൂന്നാം സ്ഥാനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, September 06, 2013 06:59 hrs EDT

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഇമിഗ്രന്റ് ഗ്രൂപ്പില്‍ ഇന്ത്യാക്കാര്‍ക്ക് മൂന്നാം സ്ഥാനം. യു.എസ്. സെന്‍സസ് ബ്യൂറോ, അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വ്വേ എന്നിവയെ ഉദ്ധരിച്ച് മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠത്തിലാണ് മെക്ലിക്കോക്കാര്‍ക്കും, ചൈനാക്കാര്‍ക്കും തൊട്ടുപുറകിലായി ഇന്ത്യാക്കാര്‍ക്കാണ് സ്ഥാനമെന്ന് കണ്ടെത്തിയിട്ടുള്ളത്. കാലിഫോര്‍ണിയായിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, ഷിക്കാഗൊ, സാന്‍ ഹോസേ, എന്നീ ഏരിയകളാണ് തൊട്ടുപിന്നില്‍. 1960 ന് ശേഷം 150 മടങ്ങ് വളര്‍ച്ചയാണ് ഇന്ത്യാക്കാരുടെ ഇമിഗ്രേഷനില്‍ ഉണ്ടായിരിക്കുന്നത്. 2 മില്യണിനടുത്താണ് ജസസംഖ്യ. ഇല്ലിഗലായി താമസിക്കുന്നവരില്‍ രണ്ട് ശതമാനം ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More