You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 14-ന്‌, രമേശ്‌ ചെന്നിത്തല മുഖ്യാതിഥി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 06, 2013 06:36 hrs EDT

ഷിക്കാഗോ: ഐശ്വര്യത്തിന്റേയും സമത്വത്തിന്റേയും സമ്പദ്‌ സമൃദ്ധിയുടേയും പ്രതീകമായി മലയാളി മനസുകളില്‍ കുടികൊള്ളുന്ന ഓണം, ഈവര്‍ഷവും പൂര്‍വ്വാധികം ഗംഭീരമായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ കൊണ്ടാടുന്നു. സെപ്‌റ്റംബര്‍ 14-ന്‌ ശനിയാഴ്‌ച വൈകുന്നേരം പാര്‍ക്ക്‌ റിഡ്‌ജിലുള്ള മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂളില്‍ വെച്ച്‌ നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കുന്നതും, ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍ ഡോ. ഔസേഫ്‌ സയ്യിദ്‌ ഓണ സന്ദേശം നല്‍കുന്നതുമാണ്‌. കൂടാതെ ലോക ഫുട്‌ബോള്‍ ചാമ്പ്യന്‍ മറഡോണയെ കായിക കേരളത്തിന്‌ പരിചയപ്പെടുത്തിയ ബോബി ചെമ്മണ്ണൂര്‍, അഡ്വ. ജോസി സെബാസ്റ്റ്യന്‍, മോര്‍ട്ടന്‍ഗ്രോവ്‌ മേയര്‍ ഡി മരിയ എന്നിവര്‍ പങ്കെടുക്കുന്നതാണ്‌. വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയ ഘോഷയാത്ര, പൊതുസമ്മേളനം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നവയുണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോഷി വള്ളിക്കളം (312 685 6749), ടോമി അംബേനാട്ട്‌ (630 992 1500), ജോമോന്‍ ചിറയില്‍ (847 421 2071). സെക്രട്ടറി സാബു നടുവീട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More