You are Here : Home / USA News

ഏറ്റവും വലിയ ഓണാഘോഷത്തിനു ന്യുയോര്‍ക്കില്‍ കളമൊരുങ്ങുന്നു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, September 05, 2013 10:46 hrs EDT

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു ന്യുയോര്‍ക്കില്‍ കളമൊരുങ്ങുന്നു. വെസ്ചെസ്റ്റര്‍ മലയാളി അസോസിയേഷനാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. 1500ല്‍ അധികം പേര്‍ക്ക് ഓണസദ്യയൊരുക്കുന്ന പരിപാടി അമേരിക്കയില്‍ ചരിത്രമാകുമെന്നു സംഘടനാ പ്രസിഡന്റ് ജോയി ഇട്ടന്‍ അശ്വമേധത്തോട് പറഞ്ഞു.സിനിമാ സംവിധായകന്‍ ബ്ലസിയാണ് മുഖ്യാതിഥി. കൊച്ചിന്‍ കലാഭവന്‍ അവതരിപ്പിക്കുന്ന കോമഡി ഷോ, ഹരിശ്രീ ജയരാജും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, ന്യൂജേഴ്സിയിലെ വിന്ദ്യ പ്രസാദ്‌ അവതരിപ്പിക്കുന്ന ഡാന്‍സ്‌ പ്രോഗ്രാം എന്നിവ ഇതോടൊപ്പം അരങ്ങേറും. സെപ്തബര് പതിനാലിനാണ് ഓണാഘോഷ പരിപാടി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുപോലും ഓണാഘോഷത്തിനുപങ്കെടുക്കാന്‍ മലയാളികള്‍ എത്തും.ജാതി-മത ഭേതമന്യേ ഓണാഘോഷത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ജോയി ഇട്ടന്‍ പറഞ്ഞു.

 

അമേരിക്കന്‍ മലയാളികളായ യുവതീ-യുവാക്കള്‍ക്ക്‌ രാഷ്ട്രീയദിശാബോധം നല്‍കുന്നതിനായി വെചെസ്ട്ടര്‍ മലയാളി അസോസിയേഷന്‍ പുതിയ പദ്ധതിതയ്യാറാക്കുന്നു.പുതിയതലമുറയ്ക്ക് അമേരിക്കയില്‍ രാഷ്ട്രീയ അടിത്തറ ഉണ്ടാക്കുന്നതിനും പൊതുരംഗത്തേക്ക്‌ പ്രവേശിക്കുന്നതിനും അസോസിയേഷന്റെ നേതൃത്വത്തില്‍ ഒക്ടോബറില്‍ യുവജനസമ്മേളനം വിളിച്ചുചെര്‍ക്കുമെന്നു അസോസിയേഷന്‍ പ്രസിഡന്‍റ് ജോയി ഇട്ടന്‍ അശ്വമേധത്തോടു പറഞ്ഞു. ന്യൂനപക്ഷ വിഭാഗമായ മലയാളികള്‍ അമേരിക്കയില്‍ വന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വവുമായി ബന്ധം ഉണ്ടാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഇപ്പോള്‍ തന്നെ പല മേഖലകളിലും ന്യൂനപക്ഷങ്ങള്‍ അവഗണന നേരിടുന്നുണ്ട്. വരും കാലങ്ങളിലും അമേരിക്കയില്‍ പുതിയ തലമുറയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റണം.അതിനായി ഇപ്പോള്‍ തന്നെ പരിപാടികള്‍ ആസൂത്രണം ചെയ്യണം- അദ്ദേഹം പറഞ്ഞു.ഒക്ടോബറിലെ യുവജന സമ്മേളനത്തില്‍ യൂത്ത്‌ ഫെസ്റ്റിവല്‍, യുവജനസെമിനാര്‍, യൂത്ത്‌ വിംഗ് രൂപീകരണം എന്നിവ നടക്കും.ഉത്തരവാദിത്വബോധമുള്ള യുവാക്കളെ വാര്‍ത്തെടുക്കാനാണ് സംഘടന ലകഷ്യമിടുന്നതെന്നും ജോയ്‌ ഇട്ടന്‍ പറഞ്ഞു.

 

 

അമേരിക്കയിലെ ആദ്യകാല സംഘടനയാണ് വെസ്ചെസ്റ്റര്‍ മലയാളിഅസോസിയേഷന്‍.ഇപ്പോള്‍ പല ദേശീയ സംഘടനകളില്‍ ഉന്നതസ്ഥാനം വഹിക്കുന്നവരെല്ലാം വെചെസ്ട്ടര്‍ മലയാളി അസോസിയേഷന്റെ സംഭാവനയാണ്. ഒരു പക്ഷതോടും ചായ്‌വില്ലാത്ത അമേരിക്കയിലെ ഏക സംഘടനയാണ് വെസ്ചെസ്റ്റര്‍ മലയാളി അസോസിയേഷനെന്നു ജോയി ഈപ്പന്‍ പറഞ്ഞു. അമേരിക്കയിലെ ദേശീയ സംഘടനകളായ ഫൊക്കാനയിലും ഫോമയിലും അംഗങ്ങളായവര്‍ അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യമുള്ള സംഘടനയാണ് വെസ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. 2500ല്‍ അധികം അംഗങ്ങള്‍ അസോസിയേഷനില ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുപതുകളില്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത മലയാളികള്‍ രൂപം നല്‍കിയതാണ് വെസ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍.സംഘടനയുടെ 29മത്തെ പ്രസിഡന്റാണ് ജോയി ഇട്ടന്‍.സംഘടനാതലത്തില്‍ ഏറെ പരിചയ സമ്പന്നനായ വ്യക്തിയാണ് അദ്ദേഹം. യൂത്ത്‌ കോണ്ഗ്രസ് ഏറണാകുളം ജനറല്‍ സെക്രട്ടറി,കെഎസ് യു സെക്രട്ടറി, കെ.പി.സി.സി. മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More